പച്ചയും ഓറഞ്ചും നിറത്തില്‍ ബ്രിട്ടന്‍റെ ആകാശത്ത് തീഗോളം; അമ്പരന്ന് ആളുകള്‍

green-fireball.jpg.image.845.440
SHARE

പച്ച നിറത്തില്‍ ബ്രിട്ടന്‍റെ ആകാശത്ത് പ്രത്യക്ഷമായ തീ ഗോളം ശാസ്ത്രലോകത്തില്‍ വന്‍ ചര്‍ച്ചയാകുന്നു. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിന്‍റെ ഭാഗങ്ങളായ സൗത്ത് വെയില്‍സ് , വെസ്റ്റ് സസക്‌സ് എന്നിവിടങ്ങളിലാണ് രാത്രിയില്‍ ഈ വിചിത്ര പ്രതിഭാസമുണ്ടായത്. തീഗോളത്തിന്‍റെ ചിത്രങ്ങള്‍ നിരവധിപേര്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. 

ബ്രിട്ടനില്‍ സ്ഥാപിച്ചിട്ടുള്ള പതിനഞ്ചോളം നിരീക്ഷണ സംവിധാനങ്ങളില്‍ തീഗോളത്തിന്‍റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഉല്‍ക്കയാണ് ഇതെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നത്. മഗ്നീഷ്യത്തിന്‌റെ അളവ് ഇതിൽ കൂടുതലായി ഉള്ളതിനാലാകാം പച്ച പ്രകാശം പുറപ്പെടുവിച്ചതെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഒരു വലിയ പ്രകാശഗോളം പോലെയാണ് പ്രത്യക്ഷപ്പെട്ടതെന്ന് സംഭവത്തിനു ദൃക്‌സാക്ഷിയായ ഡോർസെറ്റിലെ ഡേവോൺ സ്വദേശിയായ വൂൾഫി എന്ന ട്വിറ്റർ ഉപയോക്താവ് പറയുന്നു. പ്രത്യക്ഷപ്പെട്ടതിന് ഒരു മിനിറ്റിനു ശേഷം ആകാശത്തു സ്‌ഫോടനം നടന്നെന്നും അതോടെ ചെറിയകഷ്ണങ്ങളായി തീഗോളം മാറിയെന്നും വൂൾഫി പറയുന്നു. സ്ഫോടനത്തോടെ ഗോളത്തിന്‍റെ ശകലങ്ങള്‍ക്ക് പച്ചനിറം മാറി ഓറഞ്ച് നിറമായി. സെക്കൻഡിൽ 7 കിലോമീറ്റർ എന്ന അതിവേഗത്തിലാണ് തീഗോളം വന്നതെന്നും ഭൗമനിരപ്പിൽ നിന്ന് 30 കിലോമീറ്റർ വരെ ഇതു കണ്ടതായും ശാസ്ത്രജ്ഞർ പറയുന്നു.

MORE IN SPOTLIGHT
SHOW MORE