'അവസാന ചിത്രമാകുമെന്ന് കരുതിയില്ല; സത്യം പുറത്തുവരണം'; വേദന പങ്കിട്ട് മുന്ന

munna-shahana
SHARE

മോഡലും നടിയുമായ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയ ഞെട്ടലിലാണ് കേരളം. സംഭവത്തിൽ ഭർത്താവ് സജാദ് പൊലീസ് കസ്റ്റഡിയിലാണ്. ഇപ്പോഴിതാ ഷഹന അവസാനമായി തനിക്കൊപ്പമാണ് അഭിനയിച്ചതെന്നും മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും പറയുകയാണ് നടൻ മുന്ന. ഇൻസ്റ്റഗ്രാമിലൂടെയാണ് ഷഹനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ അടക്കം മുന്ന വേദന പങ്കുവെച്ചത്.

നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ഞങ്ങൾ ഒരുമിച്ച് എടുത്ത ആദ്യ ചിത്രം. വാഗ്ദാനമായിരുന്ന നടിയാണ്. ദാരുണമായ അന്ത്യം. പ്രിയപ്പെട്ട ഷഹനയോടൊപ്പം അഭിനയച്ചപ്പോഴുണ്ടായത് നല്ല ഓർമകളാണ്. നിന്നെ വളരെയധികം മിസ് ചെയ്യും. വളരെ സങ്കടകരമാണഅ. കുടുംബത്തിന് എന്റെ പ്രാർഥനകൾ എന്നാണ് മുന്ന ആദ്യം പങ്കുവെച്ച ഇൻസ്റ്റഗ്രാം കുറിപ്പില്‍ പറയുന്നത്. 

മറ്റ് കുറച്ച് ചിത്രങ്ങൾ പങ്കുവെച്ച് ഇത് ഞങ്ങൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങളായിരിക്കുമെന്ന് കരുതിയില്ലെന്നും ഷൂട്ടിന്റെ അവസാന ദിവസം എടുത്തതാണെന്നും മുന്ന കുറിച്ചു. സത്യം ഉടൻ പുറത്തുവരണം. നിങ്ങൾ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വളരെ ചെറുപ്പമാണ്. പറയാൻ വാക്കുകളില്ല, പ്രാർഥനകൾ മാത്രമെന്നും മുന്ന വേദനയോട് പറയുന്നു. 

MORE IN SPOTLIGHT
SHOW MORE