മൊണാലിസയോ..ഗ്രീക്ക് ദേവതയോ?; മനം കവര്‍ന്ന് അഹാനയുടെ ഫോട്ടോഷൂട്ട്

ahaana-photoshoot
SHARE

നടി അഹാനയുടെ മൊണാലിസ ലുക്കിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. കാൻവാസിൽ വരച്ച ഒരു ഛായാ ചിത്രം പോലെ തോന്നുന്നുവെന്നാണ് ചിത്രത്തിന് പലരുടെയും ‌പ്രതികരണം. ഗ്രീക്ക് ദേവതയേപ്പോലെയുണ്ടെന്ന് മറ്റു ചിലര്‍. അപർണ ദാസ്, നൈല ഉഷ, ആൻ അഗസ്റ്റിൻ, കനിഹ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന് കമന്‍റ് ചെയ്തു. 

'എന്റെ കണ്ണുകളിൽ ആ തിളക്കം കാണുന്നുണ്ടോ?..അത് ഞാന്‍ എപ്പോഴും സ്വപ്നം കാണുന്നതിനാലാണ്', 'ഇടയ്ക്കൊക്കെ നിങ്ങളുടെ ആത്മാവ് സംസാരിക്കട്ടെ..' എന്നീ അടിക്കുറിപ്പുകളാണ് അഹാന ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. 

ഫോട്ടോഗ്രഫറായ ജിക്സൺ ആണ് അഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാംസൺ ലീ ആണ് മേക്കപ്പ്. പിടികിട്ടാപ്പുള്ളിയാണ് അഹാനയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നാൻസി റാണി, അടി എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. 

MORE IN SPOTLIGHT
SHOW MORE