‘ആശുപത്രിയുടെ പരസ്യം ചെയ്യാം, പക്ഷേ..’; കയ്യടി നേടി വീണ്ടും സോനു സൂദ്

sonu-sood
SHARE

ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സോനു സൂദ്. ഇപ്പോഴിതാ ഒരു പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ സഹകരിക്കുന്നതിനായി താരം മുന്നോട്ടുവച്ചിരിക്കുന്ന നിലപാട് അദ്ദേഹത്തെ കൂടുതല്‍ സ്വീകാര്യനാക്കുകയാണ്. പണമില്ലാത്തതിനാല്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനാവാത്ത 50 പേര്‍ക്ക് ശസ്ത്രക്രിയ ചെയ്താല്‍ പരസ്യത്തില്‍ സഹകരിക്കാമെന്നാണ് സോനു സൂദ് ആശുപത്രി അധികൃതരോട് പറഞ്ഞത്. 

ദി മാന്‍ എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. 'ഞാന്‍ ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. ആകെ 12 കോടിയോളം അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്' എന്നാണ് സോസു സൂദ് പറഞ്ഞത്. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെയും ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും മുന്‍പും താരം വളരെയേറെ ശ്രദ്ധനേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിൽപ്പെട്ടു പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ താരം ഏര്‍പ്പെടുത്തി നല്‍കിയിരുന്നു.

MORE IN SPOTLIGHT
SHOW MORE