വെടിയേറ്റിട്ടും നശിക്കാത്ത മൺറോ ചിത്രം; ലേലത്തിൽ പോയത് 1500 കോടി രൂപയ്ക്ക്

andy-warhols-famed-marilyn-painting-sells-for-record-at-auction.jpg.image.845.440
ചിത്രം കടപ്പാട്; ട്വിറ്റർ
SHARE

വെടിയുണ്ടയെയും തോൽപ്പിച്ച മൺറോ പെയിന്റിങ് റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ വിറ്റു. 1500 കോടി രൂപയെന്ന മാന്ത്രിക സംഖ്യയാണ് മൺറോയുടെ 'ഷോട്ട് സേജ് ബ്ലൂ മെർലിൻ' എന്ന പെയിന്റിങിന് ലഭിച്ചത്.  ചിത്രകാരനായ ആൻഡി വാർഹോൾ ആയിരുന്നു ഈ ചിത്രം വരച്ചത്. മെർലിൻ മൺറോ അഭിനയിച്ച 1953ൽ പുറത്തിറങ്ങിയ നയാഗ്ര എന്ന ചിത്രത്തിനു വേണ്ടിയെടുത്തതാണ് ഈ ഫോട്ടോ.

ഇരുപതാം നൂറ്റാണ്ടിൽ തയാറാക്കപ്പെട്ട ഒരു കലാസൃഷ്ടിക്കു ലഭിക്കുന്ന ഏറ്റവും വലിയ വിലയാണ് മെർലിൻ മൺറോയുടെ ഈ ചിത്രത്തിന് ലഭിച്ചതെന്ന് നിരീക്ഷകർ പറയുന്നു. ഏറ്റവുമധികം വില ലഭിച്ച അമേരിക്കൻ കലാസൃഷ്ടിയെന്ന നേട്ടവും ലേലത്തോടെ ഈ ചിത്രത്തിനായി. വാർഹോളിന്റെ ചിത്രപ്രദർശനശാലയിലെത്തിയ ഒരു സ്ത്രീ പ്രകോപനമില്ലാതെ തോക്കെടുത്ത് വെടിവയ്ക്കുകയും മൺറോയുടെ മറ്റ് നാല് പെയിന്റിങുകൾ നശിക്കുകയും ചെയ്തു. കോട്ടമൊന്നും വരാതെയിരുന്നതിൽ പിന്നെയാണ് ഈ ചിത്രത്തിന് 'ഷോട്ട് സേജ് ബ്ലൂ മെർലിൻ' എന്ന് പേര് വന്നത്. 

ന്യൂയോർക്കിലെ പ്രശസ്ത സ്ഥാപനമായ ക്രിസ്റ്റീസാണ് പെയിന്റിങിന്റെ ലേലം നടത്തിയത്. 20 കോടി യുഎസ് ഡോളറാണ് ഇതിനു വില നിശ്ചയിച്ചിരുന്നത്. ഏതാണ്ട് ഇതിനടുത്തുതന്നെ വില ലഭിക്കുകയും ചെയ്തു. വളരെ അപൂർവവും സങ്കീർണവുമായ കലാസൃഷ്ടിയെന്നാണ് ക്രിസ്റ്റീസ് ഇതിനെ വിശേഷിപ്പിച്ചത്. പെയിന്റിങ് വിറ്റതിലൂടെ ലഭിച്ച തുക സ്വിറ്റ്‌സർലൻഡിലെ തോമസ് ആൻഡ് ഡോറിസ് അമ്മാൻ ഫൗണ്ടേഷൻ സൂറിച്ച് എന്ന സംഘടനയ്ക്കു കൈമാറും. ലോകമെമ്പാടും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യപരിരക്ഷയ്ക്കുമായി പദ്ധതികൾ നടത്തുന്ന സന്നദ്ധസംഘടനയാണ് തോമസ് ആൻഡ് ഡോറിസ് അമ്മാൻ ഫൗണ്ടേഷൻ. 

MORE IN SPOTLIGHT
SHOW MORE