ബഹിരാകാശത്തും ടിക്ടോക്; വിഡിയോ െചയ്ത് ചരിത്രം കുറിച്ച് സാമന്ത

samantha-10
SHARE

ഭൂമിയും കടന്ന് ബഹിരാകാശത്തെത്തിയിരിക്കുകയാണ് ചൈനീസ് ആപ്പായ ടിക്ടോക്. ബഹിരാകാശ നിലയത്തിൽ നിന്നുള്ള ആദ്യ ടിക്ടോക് വിഡിയെ ചിത്രീകരിച്ച് പങ്കുവച്ച് ബഹികാരാശ യാത്രികയായ സാമന്ത ക്രിസ്റ്റോഫോറെറ്റി  ചരിത്രം കുറിക്കുകയും ചെയ്തു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശയാത്രികയായ സാമന്ത രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നാണ് ടിക് ടോക് വിഡിയോ പോസ്റ്റ് ചെയ്തത്. സ്‌പേസ് എക്‌സിന്റെ ക്രൂ-4 ദൗത്യത്തിന്റെ ഭാഗമായി ആറ് മാസത്തെ താമസത്തിനായി ഏപ്രിൽ 27 നാണ് സാമന്ത ബഹിരാകാശ നിലയത്തിലെത്തിയത്.

‘ഇതുവരെ ഒരു ടിക് ടോക്കർ പോയിട്ടില്ലാത്തിടത്തേക്ക് ധൈര്യത്തോടെ പോകാൻ എന്നെ പിന്തുടരൂ,’ എന്നാണ് സാമന്ത മേയ് 5ന് പോസ്റ്റ് ചെയ്ത 88 സെക്കൻഡ് വിഡിയോയിൽ പറയുന്നത്. ബഹിരാകാശ നിലയത്തിലെ സഹപ്രവർത്തകരുമായുള്ള കാര്യങ്ങൾ തന്നെയാണ് വിഡിയോയിൽ ക്രിസ്റ്റോഫോറെറ്റി കാണിക്കുന്നത്. കൂടാതെ മിഷന്റെ രണ്ട് സീറോ-ജി സൂചകങ്ങളായ സിപ്പി എന്ന പേരുള്ള പ്ലാഷ് ആമയും എറ്റ എന്ന കുരങ്ങിനെയും സാമന്ത പരിചയപ്പെടുത്തി. വലിയ പ്രതികരണമാണ് ടെക് ലോകത്ത് നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നും സാമന്തയുടെ വിഡിയോയ്ക്ക് ലഭിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE