രാജവെമ്പാലയുടെ തലയിൽ ഉമ്മവെച്ച് യുവതി; ഭയന്ന് കാഴ്ചക്കാർ; വിഡിയോ

snake-kiss
SHARE

പാമ്പുകളെ കാണുന്നത് തന്നെ മിക്കവർക്കും ഭയമാണ്. എന്നാൽ അങ്ങനെയല്ലാത്ത ചിലരും ലോകത്തുണ്ട്. പാമ്പു പിടുത്തക്കാർ മാത്രമല്ല പാമ്പുകളെ ഏറെ സ്നേഹിക്കുന്നവരും അവയെ ഭയത്തോടെയല്ലാതെ സമീപിക്കുന്നവരും ഉണ്ടെന്നതിനു ഉദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യം. രാജവെമ്പാലയെ ഉമ്മവയ്ക്കുന്ന യുവതിയുടെ ദൃശ്യമാണത്. യാതൊരു പേടിയുമില്ലാതെ പത്തിവിരിച്ചു നിൽക്കുന്ന വിഷപ്പാമ്പിനു മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന യുവതി മെല്ലെ അതിന്റ തലയില്‍ ഉമ്മവയ്ക്കുന്നത് കാണാം. സ്നേക്ക് യൂണിറ്റി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE