കാറില്‍ പതുങ്ങിയിരുന്ന് ഉഗ്രവിഷമുള്ള പാമ്പ്; 11-കാരന് കടിയേറ്റു; ഒടുവില്‍..?; മുന്നറിയിപ്പ്

car-snake
SHARE

സഹോദരനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന പതിനൊന്നുകാരനെ കടിച്ചത് ഉഗ്രവിഷമുള്ള ടൈഗർ സ്നേക്ക് ഇനത്തില്‍പ്പെട്ട പാമ്പ്. കഴിഞ്ഞദിവസം ന്യൂ സൗത്ത് വെയിൽസിൽ ന‌‌ടന്നതാണിത്. റൈഡർ സോൾ എന്ന കുട്ടിക്കാണ് പാമ്പുകടിയേറ്റത്.  കാലിന്റെ പിൻഭാഗത്തായി എന്തോ കടിച്ചതായി അനുഭവപ്പെട്ടതിനെത്തുടർന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് റൈഡർ ടൈഗർ സ്നേക്കിനെ കണ്ടത്. ആളനക്കം അറിഞ്ഞ് വീണ്ടും ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു പാമ്പ്. അല്പസമയത്തിനകം തന്നെ റൈഡറിന്റെ ശരീരത്തിൽ വിഷം വ്യാപിച്ചു തുടങ്ങി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഛർദ്ദിക്കുകയും ചെയ്തു.അതികഠിനമായ തലവേദനയും വയറുവേദനയുമായാണ് റൈഡറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

പാമ്പിന്റെ വിഷം ഉള്ളിൽ പടർന്നാൽ ഈ ലക്ഷണങ്ങൾ ഉണ്ടാവുന്നത് സാധാരണമാണ്. വിഷം കൂടുതലായി വ്യാപിച്ചു തുടങ്ങുമ്പോൾ ശ്വാസംമുട്ടലും പക്ഷാഘാതവും വരെ ഉണ്ടാവാം. എന്നാൽ റൈഡർ അധികം പരിഭ്രമിക്കാതിരുന്നതിനാൽ വിഷം സാവധാനത്തിലാണ് ശരീരത്തിലേക്ക് വ്യാപിച്ചത്.ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ അധികൃതർ പ്രതിവിഷം നൽകി. മണിക്കൂറുകൾക്കകം റൈഡറിന്റെ നില മെച്ചപ്പെടുകയും ചെയ്തു. മൂന്നു ദിവസം മാത്രമാണ് കുട്ടി ആശുപത്രിയിൽ തുടർന്നത്. അതേസമയം കുട്ടിയുടെ കാലിൽ മുറിവേറ്റ ഭാഗത്ത് മസിലുകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടോ എന്നറിയാനായി കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുന്നുണ്ട്.

MORE IN SPOTLIGHT
SHOW MORE