‘റോക്ക്സ്റ്റാര്‍’‍; വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് 7 വയസുകാരി; വൈറല്‍

വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത ഏഴു വയസുകാരി അനായയുടെ വിഡിയോ വൈറല്‍. അനായയുടെ അമ്മ ഇഷ്ന ഭട്രയാണ് ഇതിന്‍റെ വിഡിയോ പങ്കുവച്ചത്. ശേഷം 4.9 മില്ല്യണ്‍ ആളുകളാണ് വിഡിയോ കണ്ടത്. 

വഡോദരയില്‍ നിന്നും മുംബൈയിലേക്ക് ഇന്‍റിഗോ വിമാനത്തിലാണ് അനായ യാത്ര ചെയ്യാന്‍ പോകുന്നതെന്ന് അമ്മ വിഡിയോയ്ക്ക് താഴെ കുറിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും യാത്രയയക്കുന്നത് വിഡിയോയില്‍ കാണാം. കുട്ടിയുടെ യാത്ര സംബന്ധിച്ച് മറ്റ് നടപടിക്രമങ്ങളെ കുറിച്ചും അമ്മ പറഞ്ഞു. മകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ കാണിച്ച ധൈര്യം തനിക്ക് അഭിമാന നിമിഷമെന്നാണ് അമ്മ പറഞ്ഞത്. 

അടുത്ത തവണ ഒറ്റയ്ക്ക് വലിയ വിമാനത്തില്‍ കയറണമെന്ന് അവള്‍ പറഞ്ഞതായും അമ്മ കുറിച്ചു. 'റോക്ക്സ്റ്റാര്‍ ആണ് ഇവള്‍..' എന്ന മട്ടിലാണ് കമന്‍റുകളും അഭിനന്ദനങ്ങളും.