‘സംഭവം മാറ്റിവച്ചു; പിന്നെ നടത്താം’; പൊലീസിനോട് മെൻസ് അസോസിയേഷൻ; റാലി പൊളിഞ്ഞു

നടൻ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഓൾ കേരള മെൻസ് അസോസിയേഷൻ നടത്താനിരുന്ന പ്രതിഷേധ റാലി പൊലീസ് ഇടപെട്ടതോടെ മാറ്റിവച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൊലീസ് റാലി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. ഓൾ കേരള മെൻസ് അസോസിയേഷൻ പേജിലെത്തിയ ലൈവ് വിഡിയോയിൽ പരിപാടി മാറ്റിവച്ച കാര്യം പൊലീസിനോട് ഇവർ പറയുന്നു. ‘സംഭവം മാറ്റിവച്ചു. പിന്നെ നടത്താം..’ പൊലീസിനോട് ഭാരവാഹി ഉറപ്പ് പറയുന്നു. സംവിധായകൻ ശാന്തിവിള ദിനേശിനെയും വിഡിയോയിൽ കാണാം.