6 മാസത്തെ പ്രണയം; അന്ന് ധനുഷിന് 21; കല്യാണത്തോടെ കരിയർ മാറി; ഞെട്ടിച്ച് താരങ്ങൾ

dhanush-aiswarya-rajini
SHARE

താരവിവാഹങ്ങൾ പോലെ തന്നെ സൈബർ ഇടങ്ങളിൽ ചർച്ചയാകാറുണ്ട് താരങ്ങളുടെ വേർപിരിയലും. ഇപ്പോൾ സൈബർ ലോകത്ത് ധനുഷും ഐശ്വര്യയും പിരിയുന്നു എന്ന തീരുമാനം വന്നതോടെ ഞെട്ടിക്കുന്ന ആ പ്രഖ്യാപനവും ചർച്ചായിടങ്ങളിലും സജീവമാണ്. ഗോസിപ്പ് കോളങ്ങളിൽ ഒന്നും തന്നെ മുൻപ് ഇക്കാര്യം എത്തിയില്ല. ഇരുവരും പരസ്യമായി, തങ്ങള്‍ പിരിയുന്നുവെന്നു പ്രഖ്യാപിക്കും വരെ, കുടുംബവൃത്തങ്ങളിലും സുഹൃത്തുക്കൾക്കിടയിലും ഈ വാർത്ത ഒതുങ്ങി നിന്നു.

6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 22 വയസ്സുമായിരുന്നു പ്രായം. സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളായ ഐശ്വര്യയും നിർമാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മകനും യുവതാരവുമായിരുന്ന ധനുഷും തമ്മിലുള്ള വിവാഹം എല്ലാ നിലയിലും വലിയ വാർത്തയായി. അക്കാലത്ത് ധനുഷ് ഇന്നത്തെയത്ര താരമല്ല. എന്നാൽ ഐശ്വര്യയുമായുള്ള വിവാഹത്തോടെ ധനുഷിന്റെ സിനിമാ ജീവിതം അസാമാന്യ വേഗതയിൽ മുന്നോട്ടു കുതിച്ചു. 

ധനുഷുമായുള്ള ദാമ്പത്യജീവിതത്തിനൊപ്പം ഐശ്വര്യയും സിനിമയിൽ സജീവമായി. സംവിധായികയെന്ന നിലയിൽ ‘ത്രീ’ ഐശ്വര്യയ്ക്ക് അഭിനന്ദനം നേടിക്കൊടുത്ത സംരംഭമായിരുന്നു. ധനുഷായിരുന്നു നായകൻ. ധനുഷ് താരമെന്നതിനൊപ്പം നല്ല നടൻ എന്ന നിലയിലേക്കും ഇതിനോടകം ഉയർന്നിരുന്നു. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും ധനുഷ് തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍.

‘പതിനെട്ട് വർഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നിൽക്കുന്നു. ഈ യാത്ര വളർച്ചയുടേയും, പരസ്പരധാരണകളുടേയും, വിട്ട് വീഴ്ചകളുടേയുമായിരുന്നു. ഇന്ന് ഞങ്ങൾ രണ്ട് പാതയിലാണ് നിൽക്കുന്നത്. ഞാനും ഐശ്വര്യയും ദമ്പതികളെന്ന നിലയിൽ പിരിയാൻ തീരുമാനിച്ചു. വ്യക്തിയെന്ന നിലയിൽ ഞങ്ങളെ മനസിലാക്കാനായി ഈ സമയം എടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിച്ച് ഞങ്ങൾക്ക് വേണ്ട സ്വകാര്യത നൽകണം.’ – വിവാഹ മോചനം സ്ഥിരീകരിച്ച് ധനുഷും ഐശ്വര്യയുെ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെയാണ്.

MORE IN SPOTLIGHT
SHOW MORE