‘ലിപ്റ്റിക് പോട്ടാൽ അപ്പ റൊമ്പ റൊമ്പ ക്യൂട്ടായിടും’; ഐപിഎസ് അച്ഛന് കുഞ്ഞുനിലയുടെ മേക്കപ്പ്

babywb
SHARE

അച്ഛൻ ഐപിഎസുകാരൻ, എങ്കിലും മകൾക്കു മുൻപിൽ അവളോളം പ്രായത്തിൽ.തമിഴ്‌നാട് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ  ഐപിഎസ് ഓഫീസർ ഡോ.വിജയ്കുമാറും  മകൾ നിലയുമൊത്തുള്ള മനോഹരമായ വിഡിയോ വൈറലാവുന്നു.അച്ഛനെ മേക്കപ്പ് ചെയ്ത് സുന്ദരനാക്കി മാറ്റുകയാണ് നില. മേക്കപ്പിടാനായി മകൾക്കു മുൻപിൽ ഇരിക്കുന്ന അച്ഛന് ലിപ്സ്റ്റിക് ഇട്ടു കൊടുക്കുകയാണ് നില. ഇതെല്ലാം കെമിക്കൽ ആണെന്ന് അച്ഛൻ പറയുന്നെങ്കിലും അതൊന്നും കേട്ട മട്ടില്ല കുഞ്ഞുനിലയ്ക്ക്.ഈ വിഡിയോ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്. ‍ഡോ.വിജയ്കുമാർ തന്നെയാണ് ഈ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

‘പെൺമക്കൾ അഥവാ കുട്ടികൾ എല്ലാ സന്തോഷവും നൽകുന്നു. എന്റെ മകൾ നിലയ്​ക്കൊപ്പം’  എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.  നിരവധിപ്പേരാണ് ഈ വിഡിയോയ്ക്ക് സ്നേഹം നിറഞ്ഞ കമന്റുകളുമായെത്തിയത്. ‘ഇങ്ങനെ ചെയ്യാൻ ആ കൊച്ചു മകളെ അനുവദിച്ച താങ്കൾ ഒരു നല്ല പിതാവാ’ണെന്നും ‘നിഷ്കളങ്കമായ സ്നേഹത്താൽ അച്ഛനെ നിയന്ത്രിക്കാൻ രാജകുമാരിക്ക് മാത്രമേ അധികാരമുള്ളൂ’വെന്നും  ‘എല്ലാ അച്ഛന്മാരും പെൺമക്കൾക്ക് സൂപ്പർ ഹീറോകളാണ്’  എന്നുമൊക്കയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.

MORE IN SPOTLIGHT
SHOW MORE