'മരണവുമായി മല്ലിട്ടു'; കാണിക്കയായി സ്വര്‍ണ കിരീടം ഭഗവാന് സമര്‍പ്പിച്ച് ഭക്തന്‍

gold-crown-3
SHARE

അയ്യപ്പന് നേര്‍ച്ചയായി അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കിരീടം.  ആന്ധ്രാ  കര്‍ണൂല്‍ ജില്ലക്കാരനായ വ്യവസായി മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കിരീടം ഭഗവാന് കാണിക്കയായി സമര്‍പ്പിച്ചത്.  സന്നിധാനത്ത് 30 വര്‍ഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ തൊഴുതു വണങ്ങിയിരുന്ന ഭക്തനായിരുന്നു വെങ്കിട്ട സുബ്ബയ്യ.  അടുത്തിടെ കൊറോണ ബാധിച്ച്  15 ദിവസത്തോളം ഐ സി യുവിലായിരുന്നു. രോഗം ഭേദപ്പെട്ടതോടെയാണ് രത്ന കിരീടം സമർപ്പിച്ചത്. മരണവുമായി മല്ലിട്ടു. അയ്യപ്പനാണ് ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയതെന്ന് വെങ്കിട്ട സുബ്ബയ്യ പറയുന്നു.

MORE IN SPOTLIGHT
SHOW MORE