കടല്‍ കടന്ന് ജീവിതത്തിലേക്കൊരു പോത്ത്; ആഴക്കടലിലെ നന്‍മയുടെ കഥ

അര്‍ധരാത്രി നടുക്കടലില്‍ വലയെറിഞ്ഞ കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തെ മല്‍സ്യത്തൊഴിലാളികള്‍ ഞെട്ടി.  മീനിന് പകരം വലയില്‍ കുടങ്ങിയത്  ഒരു പോത്ത്. കൈയിലിരുന്ന ടോര്‍ച്ച് തെളിച്ച് ഒന്നുകൂടി നോക്കി, അതെ മരണത്തെ മുഖാമുഖം ഒരു പോത്ത് . ബോട്ടുനിറയെ കിട്ടുന്ന മീനിനേക്കാള്‍ മിണ്ടാപ്രാണിയുടെ ജീവനായിരുന്നു അപ്പോള്‍ അവരുടെ മനസില്‍. മീന്‍പിടിത്തം ഉപേക്ഷിച്ച മല്‍സ്യത്തൊഴിലാളികള്‍ മണിക്കൂറുകള്‍ നീണ്ട പ്രയ്ത്നത്തിനൊടുവില്‍ അവശനായ പോത്തിനെ ബോട്ടില്‍ കെട്ടിവലിച്ച് തീരത്തെത്തിച്ചു. ആരോഗ്യവാനായ പോത്തിനെ എത്രയും വേഗം ഉടമയ്ക്ക് കൈമാറണം. പ്രതിഫലമൊന്നും േവണ്ട..നാളെ നമ്മള്‍ അകപ്പെടുമ്പോഴും ആരെങ്കിലും രക്ഷപെടുത്താന്‍ ഉണ്ടാകുമെന്ന പ്രതീക്ഷമാത്രം. വിഡിയോ കാണാം: