'അമ്മ ഇന്നലെ മുതൽ ജോലി ചെയ്യുന്നു; എല്ലാരും വീട്ടിൽപോ'; അതിഥികളോട് മകൻ

son-guests
SHARE

പൊതുവെ വീടുകളിൽ അതിഥികളൊക്കെ വന്നാൽ അവർക്കു ഭക്ഷണമൊരുക്കാനായി സ്ത്രീകൾ അടുക്കളയിൽ കയറുക പതിവാണല്ലോ. അത്തരത്തിൽ വീട്ടിൽ വിരുന്നുകാരെത്തിയപ്പോൾ അടുക്കളയിൽ നിന്നു മാറാൻ പോലും സാധിക്കാതിരുന്ന അമ്മയെ കണ്ട് മകന്റെ  അപ്രതീക്ഷിത പ്രതികരണമാണ് വൈറലാകുന്നത്. മണിക്കൂറുകളോളം അമ്മ അടുക്കളയിൽ പണിയെടുക്കുന്നത് കണ്ട്  കുട്ടി അതിഥികളോട് 'നേരെ വീട്ടിലേക്ക് പോകൂ' എന്ന് കടുത്ത സ്വരത്തിൽ ആവശ്യപ്പെടുകയാണ്. 

ഭർത്താവിന്റെ സുഹൃത്തുക്കൾക്ക് ഭക്ഷണമൊരുക്കാനായി അടുക്കളയിൽ ഏറെ നേരം ചെലവഴിക്കുകയായിരുന്നു ബാലന്റെ അമ്മ.  അതുകണ്ട് സഹിക്കാനാകാതെയാണ് ആ ബാലന്റെ പ്രതികരണം. ട്വിറ്ററിൽ പ്രചരിക്കുന്ന ഈ വിഡിയോയിൽ ഒരാൾ വിഡിയോ റെക്കോർഡു ചെയ്യുന്നുണ്ട്. അതിനിടയിൽ ബാലനും സഹോദരനും അടുക്കളയിൽ നിന്ന് തീൻ മേശയിലേക്ക് ഭക്ഷണം കൊണ്ടുവരുന്നുണ്ട്. എന്നിട്ട് ആരാണ് വിരുന്നുകാർ എന്ന് ഇളയ കുട്ടി ചോദിക്കുകയും താനാണ് വിരുന്നുകാരനെന്ന് കൂട്ടത്തിൽ ഒരാൾ പറയുകയും ചെയ്യുന്നുണ്ട്.

അപ്പോൾ കുട്ടി അയാളോട് നിങ്ങൾക്ക് സ്വാഗതം ഇല്ലെന്ന് ആക്രോശിക്കുന്നു. വിഡിയോ റെക്കോർഡ് ചെയ്യുന്നയാൾ അതെന്താണെന്ന് ചോദിക്കുമ്പോൾ ‘എന്റെ അമ്മ ഇന്നലെ മുതൽ അടുക്കളയിൽ ജോലി ചെയ്യുകയാണ്. ‘എല്ലാവരും ഭക്ഷണം കഴിച്ച് നേരെ നിങ്ങളുടെ വീട്ടിലേക്ക് പോകൂ’ എന്ന് കുട്ടി ദേഷ്യത്തോടെ പറയുകയാണ്.  ഇത് കേട്ട് കുട്ടിയുടെ അച്ഛൻ പൊട്ടിച്ചിരിച്ചുകൊണ്ട് അവനെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്.  അമ്മയോടുള്ള കരുതലിലാണ് ബാലൻ അതിഥികളോട് ഇങ്ങനെ പെരുമാറുന്നത്.  വിഡിയോ നിമിഷനേരം കൊണ്ടാണ് ട്വിറ്ററിൽ വൈറലായത്.

MORE IN SPOTLIGHT
SHOW MORE