പെട്രോൾ പൈപ്പിൽ ചെറു ദ്വാരങ്ങൾ; വലഞ്ഞ് കാറുടമകൾ; ഈ വില്ലന്മാരെ എന്തുചെയ്യും ?

petrol-pipe-whole
SHARE

പൊൻകുന്നം : കാറുകളിലെ പെട്രോൾ പൈപ്പിലെ ചെറു ദ്വാരങ്ങൾ വാഹന ഉടമകൾക്കു തലവേദനയാകുന്നു. പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർ പൈപ്പിൽ തുള വീണ് ഒട്ടേറെ വാഹനങ്ങളാണ് വർക്‌ഷോപ്പിൽ എത്തുന്നത്. ഇതുവഴി പെട്രോൾ ചോർന്നു പോകുന്നതാണു പ്രശ്നം. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്.

പത്തനംതിട്ട ജില്ലയിലെ റാന്നി ഭാഗത്ത് മുൻപ് ഇതേ പ്രശ്നം കണ്ടെത്തിയിരുന്നു. അംബ്രോസിയ ബീറ്റിൽ ഗ്രൂപ്പിൽ പെടുന്ന കാംഫർഷോട്ട് ബീറ്റിൽ ഇനമായ ചെറു വണ്ടുകളാണ് പൈപ്പുകൾ തുളയ്ക്കുന്നതെന്ന് അന്നു നടന്ന പഠനത്തിൽ സ്ഥിരീകരിച്ചു. പെസ്റ്റ് മാനേജ്മെന്റ് വിദഗ്ധനും അർബൻ എന്റമോളജിസ്റ്റുമായ കോട്ടയം സ്വദേശി അശോക് ബാബുവാണ് പഠനം നടത്തിയത്.

പെട്രോളിൽ അടങ്ങിയ എഥനോളാണ് ഇവയെ ആകർഷിക്കുന്നത്. അഴുകുന്ന തടിയിൽ കടന്നുകയറി ദ്വാരങ്ങളുണ്ടാക്കുന്ന അതേ തരത്തിലാണു റബർ പൈപ്പുകളും ഇവ തുരക്കുന്നത്. പെട്രോളിൽ സ്പർശിക്കുന്നതോടെ ഇവ സ്ഥലം വിടുകയോ അല്ലെങ്കിൽ ചത്തു പോകുകയോ ചെയ്യുമെന്നും അശോക് ബാബു പറഞ്ഞു.  

MORE IN SPOTLIGHT
SHOW MORE