മുറിയിലേക്ക് പാമ്പ് കയറി; തുരത്താൻ 13 കോടിയുടെ വീടിന് തീയിട്ട് ഉടമ; വിഡിയോ

firesnake-08
SHARE

വീടിനുള്ളിൽ കയറിയ പാമ്പിനെ തുരത്താൻ ആഡംബര വസതിക്ക് തീയിട്ട് ഉടമ. മെരിലാൻഡിലെ മോണ്ട്ഗോമറിയിലാണ് സംഭവം. സദാസമയവും അടച്ചിട്ടിരുന്ന വീട്ടിൽ രണ്ട് പാമ്പുകൾ എങ്ങനെയോ കയറിപ്പറ്റി. വീട്ടിനുള്ളിലേക്ക് പാമ്പുപിടുത്തക്കാരെ കയറ്റാൻ മടിച്ച് ഇയാൾ സ്വന്തം നിലയിൽ കൈകാര്യം ചെയ്യാൻ ശ്രമിച്ചതാണ് വിനയായത്. 

വീടിനുള്ളിൽ പുക നിറച്ചാൽ പാമ്പുകൾ ഇറങ്ങിപ്പോകുമെന്ന കണക്കുകൂട്ടലിൽ കൽക്കരി ഉപയോഗിച്ച് പുകയ്ക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പെട്ടെന്ന് തീ പിടിക്കുന്ന ചില വസ്തുക്കളുടെ സമീപത്തുവച്ചാണ് അദ്ദേഹം പുകയിടാൻ ശ്രമിച്ചത്. ഇതോടെ  തീ അവയിലേക്ക്  ആളിപ്പടർന്ന് വീടാകെ കത്തി. ഒടുവിൽ അഗ്നിശമനാസേനാംഗങ്ങൾ എത്തിയാണ്  തീ അണച്ചത്. അപ്പോഴേക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഏകദേശം ഏഴരക്കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കുകൂട്ടൽ. ആളപായമില്ല. വീടിനുള്ളിൽ തീയാളി പടരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

MORE IN SPOTLIGHT
SHOW MORE