ഹിന്ദി പഠിക്കാൻ സിനിമാപാട്ടുകളുടെ ഗാനമേള ട്രൂപ്പൊരുക്കി ഒരു സ്കൂൾ

school-ganamela
SHARE

ഹിന്ദി പഠനം  എളുപ്പമാക്കാന്‍ അധ്യാപകന്‍‌ വിദ്യാര്‍ഥികളെ ഹിന്ദി സിനിമാപാട്ടുകള്‍‌ പഠിച്ചിച്ചു. പാട്ടുപാടി മിടുക്കരായ കുട്ടികള്‍ ഗാനമേള ട്രൂപ്പുണ്ടാക്കി. കൊല്ലം കരുനാഗപ്പള്ളി ഗവണ്‍മെന്റ് എസ്കെവി യുപി സ്കൂളിലെ കുട്ടികളുടെ പാട്ടാണ് നാട്ടിലെല്ലാം പാട്ടാകുന്നത്. സംഗീത് കി ദുനിയ എന്ന ഹിന്ദി കരോക്കെ ഗാനമേള ട്രൂപ്പിന് അധ്യാപകനായ മുഹമ്മദ് സലീംഖാനും ഒപ്പമുണ്ട്.

സംഗീതം ഒരിക്കൽ പോലും പഠിച്ചിട്ടില്ലാത്ത മിടുക്കൻമാരും മിടുക്കികളും പാട്ടുപാടുകയാണ്. ഹിന്ദി പഠനം എളുപ്പമാക്കാൻ അധ്യാപകനായ മുഹമ്മദ് സലീംഖാൻ നടത്തിയ ഓൺലൈൻ മത്സരമാണ് കുട്ടികളെ പാട്ടുകാരാക്കിയത്. 5,6,7 ക്ലാസുകളിലെ 33 പേരില്‍ നിന്ന് മല്‍സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരാണ് ഇപ്പോള്‍ പാട്ടുകൂട്ടത്തിലുളളത്. സംഗീത് കി ദുനിയ എന്ന പേരിലാണ് ഗാനമേള ട്രൂപ്പ്. കഴിഞ്ഞ ഡ‍ിസംബര്‍ മുതല്‍ ഇതിനോടകം ഇരുപത് വേദികളിൽ ഗാനമേള അവതരിപ്പിച്ചു. 45 ഹിന്ദി പാട്ടുകൾ പഠിച്ചു. എഴുതിയും പാടിയും എല്ലാരും ഹിന്ദി പഠിച്ചെന്ന് ഗാനമേള സംഘത്തിലെ ആറാംക്ളാസുകാരന്‍.

MORE IN SPOTLIGHT
SHOW MORE