ആറരവർഷത്തെ പ്രയത്നം; ചെണ്ടയിൽ അരങ്ങേറ്റം കുറിച്ച് കരുനാഗപ്പള്ളി എംഎൽഎ

മനസിലുണ്ടായിരുന്ന താളബോധത്തെ അരങ്ങിലെത്തിച്ച് കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ്. ആറര വർഷത്തെ പരിശീലനത്തിന് ശേഷം ചെണ്ടയിൽ സിആര്‍ മഹേഷ് അരങ്ങേറ്റം കുറിച്ചു. ഓച്ചിറ പരബ്രഹ്മക്ഷേത്രം സന്നിധിയിലായിരുന്നു ചെണ്ടമേളം. കരിങ്കൽ കഷണങ്ങളിലും പുളിമുട്ടിയിലും കൊട്ടിപഠിച്ചതങ്ങനെ പതിഞ്ഞുയർന്നു. പതികാലത്തില്‍ തുടങ്ങി ഒാരോതാളവും പതിയെപ്പതിയെ കൊട്ടിക്കയറി

മേളവിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ കളരിയിലായിരുന്നു ആറരവര്‍ഷത്തെ താളംപഠിക്കല്‍.. ഗണപതികൈ, തായമ്പകയുടെ പതികാലം, കൂറ്, ഇടകാലം, ഇടവെട്ടം, ഇടനില, ഇരികിട എന്നിങ്ങനെ വിവിധ താളങ്ങളിലൂടെ സിആര്‍ മഹേഷ് എംഎല്‍എ. അമ്മ ലക്ഷ്മിക്കുട്ടിയമ്മ കുട്ടിക്കാലത്തു ചെണ്ട അഭ്യസിക്കുകയും റേഡിയോ നിലയങ്ങളിൽ മേളം അവതരിപ്പിക്കുകയും ചെയ്തിരുന്നതായി എംഎൽഎ. നടൻ ആദിനാട് ശശി, പുതിയകാവ് അശോകൻ, പുതിയകാവ് ദിലീപ് എന്നിവരും സിആര്‍ മഹേഷിനൊപ്പം അരങ്ങേറ്റത്തിലുണ്ടായിരുന്നു.