വൈറലാകാൻ നദിക്കരയിൽ ഫൊട്ടോഷൂട്ട്; വെള്ളത്തിൽ വീണു; ചിരി പടർത്തി വിഡിയോ

ഫൊട്ടോ ഷൂട്ടിനിടെയുണ്ടാകുന്ന അശ്രദ്ധയും അബദ്ധങ്ങളുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ചിരി പടർത്താറുണ്ട്. അത്തരത്തിലൊരു 'കയ്യബദ്ധ'മാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള നീളൻ ഗൗണൊക്കെയായി  ഫൊട്ടോ ഷൂട്ടിന് തയാറെടുക്കുന്ന യുവതിയാണ് വിഡിയോയുടെ ആദ്യ ഭാഗത്ത്. നദിക്കുമേലെ  ഊഞ്ഞാലാടുന്ന മനോഹര ദൃശ്യം കാമറയിൽ പകർത്തുകയാണ് ലക്ഷ്യം.  മറ്റൊരാളുടെ സഹായത്തോടെ ഊഞ്ഞാലാട്ടം പുരോഗമിക്കവേ ആണ് അപ്രതീക്ഷിതമായി  കാറ്റ് ചതിച്ചത്.

ഇതോടെ ഊഞ്ഞാലും ഉടുപ്പും എല്ലാം കുടുങ്ങി.  യുവതി തല കീഴായി വെള്ളത്തിലേക്കും പതിച്ചു. ഏതായാലും ആകെ നനഞ്ഞെങ്കിലും വീണിടം വൈറലാക്കാനായതിന്റെ സന്തോഷമാകാം യുവതിയുടെ മുഖത്ത്. വിഡിയോ കാണാം.