‘ഇതൊന്നും നല്ലതല്ല’; കുപ്പി കയ്യിലെടുത്ത് റിയാസ്; റോഡിലേക്കും വരണമെന്ന് കമന്‍റ്

minnal-riyas-new
SHARE

പൊലീസ് സ്റ്റേഷനുകളിലും കുട്ടികൾക്കുള്ള സർക്കാർ ഹോസ്റ്റലുകളിലും അടക്കം മിന്നൽ സന്ദർശനം നടത്തി കാര്യക്ഷമത ഉറപ്പുവരുത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ രീതിക്ക് വലിയ കയ്യടിയാണ് ഉയർന്നത്. കേരളത്തില്‍ മന്ത്രി മുഹമ്മദ് റിയാസും തന്റെ വകുപ്പ് കീഴിലുള്ള സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തുന്നത് ഇപ്പോൾ പതിവാണ്. ആരോഗ്യമന്ത്രി വീണാ ജോർജും ഈ രീതി പിന്തുടരുന്നുണ്ട്. ഇന്ന് വടകര റസ്റ്റ് ഹൗസിലേക്കായിരുന്നു റിയാസിന്റെ കടന്നുവരവ്.

മദ്യകുപ്പികളുടെ ശേഖരമാണ് മന്ത്രി ഓഫിസ് പരിസരത്ത് കണ്ടത്. ഒഴിഞ്ഞ മദ്യകുപ്പികൾ ചൂണ്ടി ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിക്കുന്നതും വിഡിയോയിലുണ്ട്. ‘ഇതൊന്നും റസ്റ്റ് ഹൗസിൽ പാടില്ലെന്ന് അറിയില്ലേ, നിങ്ങൾക്ക് ഇതൊന്നും ബാധകമല്ലേ.. റസ്റ്റ് ഹൗസിൽ മദ്യപാനം  പാടില്ലെന്ന് അറിയില്ലെന്ന് ഉണ്ടോ.ഇതൊന്നും അത്ര നല്ലതല്ല കേട്ടോ. ആ കുപ്പിയെടുക്ക്..’ ഉദ്യോഗസ്ഥനോട് മന്ത്രി പറയുന്നു. മന്ത്രി പറഞ്ഞത് അനുസരിച്ച് ഉദ്യോഗസ്ഥൻ മാലിന്യങ്ങളുടെ കൂട്ടത്തിൽ നിന്നും കുപ്പി എടുക്കുന്നതും വിഡിയോയിൽ കാണാം.

‌ഗസ്റ്റ് ഹൗസിന്റെ പരിസരം ശുചിയാക്കാൻ ആദ്യം നിർദേശം നൽകണമെന്നും ഇതുപോലെ തോടുപോലെ ആയി കിടക്കുന്ന കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലേക്കും മന്ത്രിയുടെ മിന്നൽ സന്ദർശനം വേണമെന്നും കമന്റ് ബോക്സിൽ പലരും ആവശ്യപ്പെടുന്നു.

MORE IN SPOTLIGHT
SHOW MORE