ശിവശങ്കർ മാസ്റ്ററിന് കോവിഡ്; ഗുരുതരം; പണമില്ല; ചേർത്ത് ധനുഷും സോനുവും

കോവിഡ് ബാധിതനായി അതീവ ഗുരുതരവസ്ഥയിൽ ചികിൽസയിൽ കഴിയുന്ന പ്രശസ്ത തെലുങ്ക്, തമിഴ് സിനിമാ നൃത്ത സംവിധായകൻ ശിവ ശങ്കർ മാസ്റ്ററിന്റെ ആശുപത്രി ചെലവുകൾ ഏറ്റെടുത്ത് നടൻമാരായ സോനൂ സൂദും ധനുഷും.  കഴിഞ്ഞ നാലുദിവസമായി ഗുരുതരാവസ്ഥയിൽ തുടരുന്ന അദ്ദേഹത്തിന്റെ ചികിൽസയ്ക്ക് പണമില്ലാതെ ബന്ധുക്കൾ കഷ്ടപ്പെടുകയായിരുന്നു. ആശുപത്രി ബില്ല് പോലും െകാടുക്കാൻ കഴിയുന്നില്ലെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് മകൻ രംഗത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ബോളിവുഡ് താരം സോനൂ സൂദും തമിഴ് നടൻ ധനുഷും കുടുംബത്തിന് സഹായവുമായി എത്തിയത്. കോവിഡ് ബാധിതനായ അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ശ്വാസകോശത്തെ രോഗം ഗുരുതരമായി ബാധിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. കുടുംബാംഗങ്ങൾക്കെല്ലാം കോവിഡ് ബാധിച്ചതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് മാസ്റ്ററിന്റെ കുടുംബം കടന്നുപോകുന്നത്. ദിനം പ്രതി 2.5 ലക്ഷം രൂപ ആശുപത്രിയിൽ ചെലവ് വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് സഹായവുമായി താരങ്ങൾ എത്തിയത്.