യൂസഫലിയുടെ ശബ്ദം അനുകരിച്ചു; സമൂഹമാധ്യമങ്ങളിൽ കയ്യടി നേടി നൗഷാദ്

noushad-25
SHARE

പ്രവാസി വ്യവസായി എം.എ.യൂസഫലിയെ അനുകരിച്ച മിമിക്രി കലാകാരൻ നൗഷാദ് സമൂഹ മാധ്യമങ്ങളിൽ താരമാണ്. തൃശൂർ വലപ്പാട് സ്വദേശിയാണ് നൗഷാദ്. ഇതാണ് മിമിക്രി കലാകാരൻ നൗഷാദ് വലപ്പാട്. വ്യവസായി എം.എ.യൂസഫലിയെ മികച്ച രീതിയിൽ അനുകരിച്ചാണ് നൗഷാദ് കയ്യടി നേടിയത്. മിമിക്രി രംഗത്ത് കാൽനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുണ്ട്. 

കോവിഡ് കാലത്ത്  എം.എ.യൂസഫലി നടത്തിയ പ്രസംഗത്തിന്റെ ശബ്ദാനുകരണമാണ്  വലിയ ആസ്വാദക പിന്തുണ നേടിയത്. പഠനകാലത്താണ് തന്നിലെ അനുകരണ കഴിവ് നൗഷാദ് തിരിച്ചറിയുന്നത്. ബി.കോം ബിരുദം നേടിയതിന് പിന്നാലെ മിമിക്രി രംഗത്ത് സജീവമായി. കൊച്ചിൻ സെവൻ ആർട്സ്, കൊച്ചിൻ അമൃതവർഷിണി,  കൊച്ചിൻ ഗോൾഡൻ ബിറ്റേഴ്‌സ് തുടങ്ങിയ ട്രൂപ്പുകളിലൂടെ  ആസ്വാദകരുടെ ഇഷ്ട കലാകാരനായി. ഇതിനോടകം കേരളത്തിനകത്തും വിദേശത്തുമായി ആയിരത്തിലേറെ വേദികളിൽ മിമിക്രി അവതരിപ്പിച്ചു. ടിനി ടോം,ഗിന്നസ് പക്രു,കലാഭവൻ നിയാസ്,മനോജ് ഗിന്നസ്,കണ്ണൂർ ഷെരീഫ് തുടങ്ങിയ പ്രഗത്ഭ കലാകാരന്മാരൊത്തുള്ള അനുഭവ സമ്പത്തുണ്ട്.എം.എ.യൂസഫലിയുടെ ശബ്ദം അനുകരിക്കാൻ സുഹൃത്ത് ഷെമീറാണ് ആവശ്യപ്പെട്ടത്.  സുഹൃത്ത്  ഗൾഫിലുള്ള സ്നേഹിതർക്ക് ഇത്  അയച്ചു. ഇതിനോടകം വിഡിയോ വൈറലായതോടെ യൂസഫലിയുടെ ഓഫീസിൽ നിന്ന് അഭിനന്ദന സന്ദേശവുമെത്തി. കോട്ടയം നസീറടക്കമുള്ള പ്രമുഖരും നൗഷാദിനെ അഭിനന്ദിച്ചു. മമ്മൂട്ടി,മോഹൻലാൽ,തിലകൻ തുടങ്ങിയവർക്കൊപ്പം ടി.എൻ.പ്രതാപൻ എം.പി എന്നിവരുടെയും ശബ്ദം നൗഷാദ് മികവോടെ അനുകരിക്കും.

MORE IN SPOTLIGHT
SHOW MORE