ചാടിയാൽ കടിച്ചുകീറാൻ സിംഹം താഴെ; മൃഗശാലയിൽ യുവാവിന്റെ അഭ്യാസം; വിഡിയോ

lion-man-video
SHARE

ചാടുമെങ്കിൽ കടിച്ചുകീറാൻ കലി പൂണ്ട് നിൽക്കുന്ന സിംഹം, കൂടിന് മുകളിൽ ചാടാനൊരുങ്ങി നിൽക്കുന്ന യുവാവ്, അലറി വിളിച്ച് സന്ദർശകർ. ഒടുവിൽ അധികൃതരെത്തി യുവാവിനെ പിടികൂടി. ഹൈദരാബാദ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. വിഡിയോ പുറത്തുവന്നതോടെ യുവാവിന്റെ അഭ്യാസം സമൂഹമാധ്യമങ്ങളിൽ വൈറലായി.

ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിന് മുകളിലേക്കാണ് യുവാവ് കയറിയത്. ഇത് കണ്ട് സിംഹം ഇയാളെ പിടിക്കാൻ ചാടുന്നതും കാണാം.പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള മേഖലയിലേക്ക് സായ് കുമാര്‍ എന്ന യുവാവ് അതിക്രമിച്ച് കടന്നത്. അധികൃതരെത്തി പിടികൂടിയ യുവാവിനെ ബഹദൂര്‍പുര്‍ പൊലീസിന് കൈമാറി. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE