വിക്കറ്റ് കീപ്പറായും ഫീൽഡറായും തിളങ്ങി നായ; അപാര കഴിവെന്ന് സച്ചിൻ

sachin-tendulkar
SHARE

രണ്ട് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായയുടെ വിഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കര്‍. ബാറ്റിങ് ചെയ്യുന്ന കുട്ടിക്ക് ബോള്‍ മിസായപോയപ്പോള്‍ ആ പന്ത് നായ കടിച്ചെടുത്തു നല്‍കുന്നു. വിക്കറ്റ് കീപ്പറായും ഫീല്‍ഡറായുമാണ് നായയുടെ കളി. നായയുടെ ശ്രദ്ധയെ അഭിനന്ദിക്കുകയാണ് സച്ചിന്‍. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെയാണ് വിഡിയോയില്‍ കാണുന്നത്. 

സമൂഹ മാധ്യമ അക്കൗണ്ടിലൂടെ താരം പോസ്റ്റിടുകയായിരുന്നു. സച്ചിന്‍റെ ആരാധകരും ഇതിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് നല്‍കുന്നത്. വിഡിയോ ഒരു സുഹൃത്തിന്റെ കൈയ്യില്‍ നിന്നും കിട്ടിയതാണ്. ഇത് അപാരമായ ക്യാച്ചിങ്ങ് കഴിവെന്ന് പറഞ്ഞേ തീരൂ. വിക്കറ്റ് കീപ്പർമാരേയും ഫീൽ‍ഡർമാരേയും ഓള്‍ റൗണ്ടർമാരേയും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിന് നിങ്ങള്‍ എന്ത് പേരിടുമെന്ന് സച്ചിന്‍ കുറിച്ചു. കുട്ടികളുടെ കളിയിലുടനീളം അവര്‍ക്കൊപ്പം സഹായിയായി നില്‍ക്കുകയാണ് നായ. സംഭവത്തിന്‍റെ വിഡിയോ വൈറലായി. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE