വളർത്തുനായ രാത്രി മറ്റൊരു നായയുടെ ‘പ്രേതത്തിനൊപ്പം’; വിചിത്ര വിഡിയോയുമായി യുവാവ്

cctv-dog-video
SHARE

തന്റെ വളർത്തുനായ ‘പ്രേത’മായ മറ്റൊരു നായയ്ക്കൊപ്പം കളിച്ചുനടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് ഓസ്ട്രേലിയയിൽ ഒരു യുവാവ്. മെൽബണിൽ നിന്നുള്ള ജേക്ക് ഡിമാർക്കോയാണ് വീട്ടിലെ സിസിടിവി ദൃശ്യങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.കാറ്റേഴ്‌സ് ന്യൂസ് ഏജൻസിയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പങ്കുവച്ച വിഡിയോയിൽ ജെയ്‌ക്കിന്റെ നായയായ റൈഡർ വെളുത്ത രൂപമുള്ള മറ്റൊരു നായയുമായി ഓടുന്നതും ഒപ്പം കളിക്കുന്നതും വിഡിയോയിൽ കാണാം. വീടിന് ചുറ്റും ഉയർന്ന വേലിക്കെട്ട് ഉണ്ടെന്നും മറ്റൊരു നായയ്ക്ക് അകത്തു കടക്കാൻ കഴിയില്ലെന്നും യുവാവ് പറയുന്നു. നിഗൂഢതയുള്ള വിഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പുറത്തിറങ്ങി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് സത്യം കണ്ടെത്തണമെന്ന ആവശ്യവുമായി യുവാവ് രംഗത്തുവന്നത്. വിഡിയോ വ്യാജമാണോ എന്ന വിധത്തിലും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE