ട്രെയിനിടിച്ച് ആമസോൺ ഡെലിവറി വാൻ രണ്ടായി പിളർന്നു; ഡ്രൈവർക്ക് അദ്ഭുതരക്ഷ

train-accident
SHARE

റെയിൽവേ ലൈനിൽ കുടുങ്ങിയ ആമസോൺ ഡെലിവറി വാൻ പാഞ്ഞെത്തിയ ട്രെയിൻ ഇടിച്ച് രണ്ടായി പിളർന്നുമാറി. എന്നിട്ടും ഭീകരമായ ഈ അപകടത്തിൽ നിന്നും അദ്ഭുതകരമായി ഡ്രൈവർ രക്ഷപ്പെട്ടു. അമേരിക്കയിലെ മിൽവൗക്കീയിലാണ് അപകടം നടന്നത്. തന്റെ 33–ാം ജന്മ ദിനത്തിൽ പതിവുപോലെ ജോലിക്ക് പോയ ആമസോൺ ഡെലിവറി വാൻ ഡ്രൈവർ അലക്സാണ്ടർ ഇവാൻസാണ് ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചുകിട്ടിയത്.

അപകടത്തിൽപെട്ട ട്രക്ക് രണ്ടായി മുറിഞ്ഞെങ്കിലും അധികം പരിക്കുകൾ ‌ഏൽക്കാതെ ഇവാൻസ് രക്ഷപ്പെട്ടു. ട്രെയിൻ വരുന്നത് അറിയെതെയാണ് റെയിൽവേ പാളം മുറിച്ചു കടക്കാൻ ശ്രമിച്ചതെന്നും വരുന്നത് കണ്ട് വേഗം ഓടിച്ചു പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല എന്നാണ് ഇവാൻസ് പറയുന്നത്.എന്താണ് സംഭവിച്ചതെന്നും താൻ രക്ഷപ്പെട്ടത് എങ്ങനെയാണെന്നും ഇപ്പോഴും വിശ്വാസം വരുന്നില്ലെന്നാണ് ഇവാൻസിന്റെ മറുപടി. ഡ്രൈവർ സീറ്റിനു പുറകിൽ വച്ച് വാഹനം രണ്ടായി മുറിയുകയായിരുന്നു. ഒരു ഭാഗവുമായി ട്രെയിൻ കുറച്ചു ദൂരം പോയതിനു ശേഷമാണ് നിന്നത്. 

MORE IN SPOTLIGHT
SHOW MORE