മണലില്‍ തക്കാളി ചൂടാക്കി രുചിയേറും ചാട്ട്; കണ്ണുതള്ളി കഴിക്കാനെത്തിയവര്‍; വിഡിയോ

tomato-chat
SHARE

വേറിട്ട ഭക്ഷണങ്ങള്‍ പരീക്ഷിക്കാനെല്ലാവരും താല്‍പര്യപ്പെടാറുണ്ട്. അത്തരത്തില്‍ ഒരു വെറൈറ്റി പാചക വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മണലുവച്ച് തക്കാളി വേവിച്ച് ശേഷം കഴുകി തക്കാളി ചാട്ടുണ്ടാക്കുന്നു. ഇസ്റ്റ് ഡെല്‍ഹിയിലാണ് സംഭവം. ചാട്ടോര്‍ ബ്രതേര്‍സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവം അറിഞ്ഞ് ഇതുകഴിക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്. 

മണല്‍ ചൂടായ ശേഷം തക്കാളി ചൂടായ ചട്ടിയിലേക്കിട്ട് മിക്സ് ചെയ്യുന്നു. ശേഷം തക്കാളി വൃത്തിയാക്കുന്നതിനായി  ബക്കറ്റെടുന്നു. ഇതോടെ മണ്ണ് തക്കാളിയിലില്ലെന്നുറപ്പാക്കി കഴിഞ്ഞ് അത് പാചകം ചെയ്ത് ആവശ്യമുള്ള മസാലകളും ഇടുന്നു. ഇതുണ്ടാക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതോടെ സോഷ്യല്‍ മിഡിയയില്‍ വൈറലായി. മണലില്‍ വേവിക്കുന്ന സംഭവത്തെക്കുറിച്ച് ആദ്യമായി അറിയുന്നവരുടെ അഭിപ്രായങ്ങളാണ് കമന്‍റ് ബോക്സില്‍ ഏറെയും. ഒപ്പം പുതിയ കോമ്പോയെക്കുറിച്ച് ഇഷ്ടപ്പെട്ട് വരുന്നവരെയും കാണാം. 

MORE IN SPOTLIGHT
SHOW MORE