കഴുത്തോളം മണ്ണ്; അലറിക്കരഞ്ഞ് നായ; കുഞ്ഞുങ്ങൾക്കായി; പക്ഷേ..: നോവുവിഡിയോ

dog-save
SHARE

കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണു. കഴുത്തോളം മണ്ണ് മൂടിയ നായ ഉറക്കെ കരയുന്നു. നായയെ രക്ഷിക്കാൻ ഓടിയെത്തിയവർ സ്വന്തം ജീവനായി കേഴുന്ന നായയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. എന്നാൽ പിന്നീടാണ് നായയുടെ ആറു കുഞ്ഞുങ്ങൾ കൂടി മണ്ണിന് അടിയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. അവരുടെ ജീവൻ രക്ഷിക്കാനാണ് അമ്മ നായ ഉറക്കെ കരഞ്ഞതെന്ന് പിന്നീടാണ് നാട്ടുകാർക്ക് മനസിലായത്. പക്ഷേ രണ്ടു നായക്കുട്ടികളെ മാത്രമേ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ.പാലക്കാട് കപ്പൂർ കാഞ്ഞിരത്താണിയി സ്വദേശി കണ്ടംകുളങ്ങര ഹൈദരാലിയുടെ വീട്ടിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നാട്ടുകാരുടെ പരിചരണത്തിൽ അമ്മ നായയും രണ്ട് കുട്ടികളും സുഖം പ്രാപിക്കുന്നു. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...