പത്തിനടുത്ത് പൊരുത്തം; എന്നിട്ടും പിരിഞ്ഞു; വീണ്ടും ഒന്നിച്ചു; ജീവിതം പറഞ്ഞ് പത്മകുമാർ

ജീവിതത്തിലെ ഒരു സുപ്രധാന ഘടത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ എം.ബി പത്മകുമാർ. വിവാഹബന്ധം വേർപെടുത്തുകയും വീണ്ടും ജീവിതത്തിൽ ഭാര്യയുമായി ഒന്നിച്ചതിനെ കുറിച്ചാണ് പത്മകുമാർ മനസ്സ് തുറക്കുന്നത്. ഫെയ്സ്ബുക്കിലാണ് വിഡിയോ പങ്കുവച്ചത്.

വിവാഹാലോചനയുടെ നാളുകളിൽ ജാതക പ്രകാരം ഞങ്ങൾക്ക് പത്തിനടുത്ത് പൊരുത്തമുണ്ടായിരുന്നു എന്നാണ് പറഞ്ഞത്. പക്ഷേ വിവാഹം കഴിഞ്ഞപ്പോൾ പത്തില്‍ ഒരു ശതമാനം പോലും ഇല്ലെന്ന് മനസ്സിലായി. രണ്ടുപേരും രണ്ട് ധ്രുവങ്ങളിലായിരുന്നു. എന്റെ ടേസ്റ്റ് അല്ല ചിത്രയുടേത്. തിരിച്ചു. ഒരു ഘട്ടത്തിൽ പരസ്പരം അകന്നു. കുഞ്ഞാ ആയപ്പോൾ പ്രശ്നം കുറയുമെന്ന് കരുതി. എങ്കിലും പ്രശ്നം കൂടി വരികയാണ് ചെയ്തത്. എന്നാൽ വീണ്ടും ഒന്നിച്ചത് എങ്ങനെയെന്നും പത്മകുമാർ പറയുന്നു.

വിഡിയോ കാണാം: