‘2118ലേക്ക് ടൈംട്രാവൽ; അന്യഗ്രഹജീവികൾ ലോകനേതാക്കളെ കാണുന്നു’; വിചിത്രവാദം

ufo-aliens
SHARE

വിചിത്രവും കൗതുകവും നിറയ്ക്കുന്ന ഒരു അഭിമുഖത്തിന്റെ റിപ്പോർട്ടുകളാണ് അപെക്സ് ടിവി മാസങ്ങൾക്ക് മുൻപ് പുറത്തുവിടുന്നത്. ടൈം ട്രാവവർ നടത്തി 2118ൽ പോയെന്ന് അവകാശപ്പെട്ടാണ് അലക്സാണ്ടർ സ്മിത്ത് എന്ന വ്യക്തി രംഗത്തുവന്നിരിക്കുന്നത്. ഇതിന് തന്റെ കൈവശം തെളിവുകൾ ഉണ്ടെന്നും ഇയാൾ പറയുന്നു. 2118ലേത് എന്ന് തെളിയിക്കുന്ന ഒരു ചിത്രങ്ങളും പുറത്തുവിട്ടാണ് ഇയാൾ ഇപ്പോൾ ലോകത്ത് ചർച്ചയാകുന്നത്.1981 -ൽ സിഐഎയ്ക്കായുള്ള ഒരു 'അതീവ രഹസ്യ' ദൗത്യത്തിന്റെ ഭാഗമായിട്ടാണ് താൻ ഭാവിയിലേക്ക് യാത്ര ചെയ്തതെന്നാണ് ഇയാളുടെ അവകാശവാദം. ദി സൺ അടക്കമുള്ള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്,

അന്യഗ്രഹജീവികൾ ഭൂമിയിലെത്തി ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് അടക്കമുള്ള വാദങ്ങളാണ് ഇയാൾ ഉയർത്തുന്നത്. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള സംഘർഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കും. ഇതിനൊപ്പം മനുഷ്യനെ സാരമായി ബാധിക്കുന്ന വിധം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകും.  ആഗോളതാപനം, സമുദ്രനിരപ്പ് ഉയരും, അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ തോത് വൻതോതിൽ വർധിക്കും ഇങ്ങനെ മനുഷ്യനെ തകർക്കുന്ന സംഭവങ്ങൾ അന്ന് പതിവാകും. ഇങ്ങനെ ഒട്ടേറെ വാദങ്ങളാണ് ഇയാൾ അഭിമുഖത്തിൽ പറയുന്നത്. 2118ലേത് എന്ന തരത്തിൽ പച്ച നിറത്തിലുള്ള പടുകൂറ്റൻ കെട്ടിടങ്ങളുടെ ചിത്രമാണ് ഇയാൾ തെളിവായി ഹാജരാക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...