'സാരി സ്മാർട് കാഷ്വൽ വസ്ത്രമല്ല'; റെസ്റ്ററന്റിലേക്ക് പ്രവേശിപ്പിച്ചില്ലെന്ന് യുവതി; വിഡിയോ

saree-hotel
SHARE

സാരി ധരിച്ചെത്തിയതിന്റെ പേരിൽ യുവതിക്ക് റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചെന്ന് ആക്ഷേപം. മാധ്യമപ്രവർത്തകയായ അനിത ചൗധരിയാണു ഇതുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യം സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തത്. സംഭവം ചർച്ചയായതോടെ വിശദീകരണവുമായി റസ്റ്ററന്റ് അധികൃതരും രംഗത്തെത്തി.

അൻസാൽ പ്ലാസയിലെ  അക്വീല എന്ന ഭക്ഷണശാലയിൽ ഞായറാഴ്ചയാണു സംഭവം നടന്നത്. സ്മാർട്ട് കാഷ്വൽ വസ്ത്രങ്ങൾ ധരിച്ചവരെ മാത്രമേ പ്രവേശിപ്പിക്കൂ, സാരി ധരിച്ചവർക്കു പ്രവേശനമില്ലെന്നു റസ്റ്ററന്റ് ജീവനക്കാരി പറയുന്ന വിഡിയോയും  ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും റസ്റ്ററന്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

എന്നാൽ ഒരു മണിക്കൂർ നീണ്ട തർക്കത്തിന്റെ 10 സെക്കൻഡ് മാത്രമുള്ള ദൃശ്യമാണു അനിത ചൗധരി പോസ്റ്റ് ചെയ്തതെന്നും തങ്ങൾ നിശബ്ദരായിരിക്കാൻ താൽപര്യപ്പെട്ടെങ്കിലും സാഹചര്യം പ്രതികൂലമായതിനാൽ വിശദീകരണം നൽകുകയാണെന്നും അക്വില മാനേജ്മെന്റ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ത്യയുടെ പാരമ്പര്യത്തെയും  സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതാണു തങ്ങളുടെ രീതിയെന്നും ഇവർ വിശദീകരിക്കുന്നു. എല്ലാത്തരം വസ്ത്രങ്ങൾ ധരിക്കുന്നവർക്കും തങ്ങൾ പ്രവേശനം നൽകാറുണ്ടെന്നും റിസർവേഷനുമായി ബന്ധപ്പെട്ട തർക്കങ്ങളെ വളച്ചൊടിക്കുകയാണുണ്ടാതെന്നും അക്വില അധികൃതർ വിശദീകരിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...