സ്ത്രീയോട് അപമര്യാദ; 2,000 സ്ത്രീകളുടെ വസ്ത്രങ്ങൾ 6 മാസം അലക്കണം; ഉത്തരവ്

court-order-bihar
SHARE

സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവിന് അപൂർവമായ ശിക്ഷ നൽകി കോടതി. ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രം വൃത്തിയായി അലക്കി കൊടുക്കാനാണ് ജാമ്യം നൽകുന്നതിനൊപ്പം കോടതി ഉത്തരവിട്ടത്. ബിഹാറിലെ മധുബാനി ജില്ലയിലെ ജഞ്ചാർപൂരിലെ പ്രാദേശിക കോടതിയുടേതാണ് ഈ വേറിട്ട ഉത്തരവ്.

20 വയസുള്ള ലാലൻ കുമാർ എന്ന യുവാവാണ് സ്ത്രീയോട് അപമര്യാദയായി പെരിമാറിയ കേസിൽ പിടിയിലാകുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്താണ് യുവാവിനോട് നാട്ടിലെ സ്ത്രീകളുടെ വസ്ത്രം അലക്കി നൽകാൻ കോടതി ഉത്തരവിട്ടത്. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കുന്നതിന് വേണ്ടിയാണ് യുവാവിന് ഈ ശിക്ഷ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. ഇത് യുവാവും അംഗീകരിച്ചതോടെ കോടതി ജാമ്യം നൽകി. ആറുമാസത്തേക്ക് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ സൗജന്യമായി കഴുകി, ഇസ്തിരിയിട്ട് നൽകാനാണ് നിർദേശം.

ഏകദേശം 2,000 സ്ത്രീകളുടെ വസ്ത്രം ഇത്തരത്തിൽ അലക്കേണ്ടി വരുെമന്നാണ് റിപ്പോർട്ടുകൾ. ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഗ്രാമസേവകരെയും കോടതി ചുമതലപ്പെടുത്തി. ഇക്കാര്യം ബോധ്യപ്പെടുത്തി ഗ്രാമസേവകർ നൽകുന്ന സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...