‘1921 മോഡൽ കാറുകൾ, ജയിലറകൾ; മമധർമയുടെ ‘വാരിയംകുന്നൻ’; പങ്കിട്ട് അലി അക്ബർ

‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയെങ്കിലും പുഴ മുതൽ പുഴ വരെ എന്ന സിനിമയുമായി മുന്നോട്ടുപോവുകയാണ് സംവിധായകൻ അലി അക്ബർ. ഷൂട്ടിങ് സെറ്റിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. ചിത്രീകരണത്തിനായി നിർമിച്ച കാറിെനാപ്പമുള്ള ചിത്രം പങ്കിട്ടാണ് അലി അക്ബർ സിനിമയുമായി മുന്നോട്ടുതന്നെ എന്ന് വ്യക്തമാക്കുന്നത്. ജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സിനിമയിലൂടെ വാരിയംകുന്നന്റെ യഥാർഥ ജീവിതക്കഥ പറയും എന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.

1921–ലെ മലബാര്‍ വിപ്ലവത്തിൽ പ്രധാന പങ്കു വഹിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന സിനിമയാണ് ആഷിഖ് അബുവും നടൻ പൃഥ്വിരാജും പ്രഖ്യാപിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് കളമൊരുക്കി. പിന്നാലെ മറ്റ് സംവിധായകരും ഇതേ േപരിൽ സിനിമ പ്രഖ്യാപിച്ചു. ഒടുവിൽ മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ 2021–ൽ ചിത്രീകരണം ആരംഭിക്കാനിരിക്കെ പൃഥിരാജ്–ആഷിഖ് അബു ചിത്രം ഉപേക്ഷിച്ചു. ഇതിെനാപ്പം  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, തിരൂരങ്ങാടിയിലെ ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് കേന്ദ്രം ഒഴിവാക്കാക്കുകയും ചെയ്തു.