കുഞ്ഞ് ഇല നീട്ടി; പരമാവധി കുനിഞ്ഞ് സ്നേഹം വാങ്ങി ജിറാഫ്: ഹൃദ്യം വിഡിയോ

Giraffe-Kid
SHARE

കുഞ്ഞുങ്ങളുടെ ഹൃദ്യമായ ചിരിയും നിഷ്കളങ്കതയും കുസൃതികളും ഏറെ സന്തോഷം പകരുന്ന കാഴ്ചയാണ്. കുഞ്ഞുങ്ങളുടെ ഓരോ കുസൃതികള്‍ ക്യാമറയില്‍ പകര്‍ത്താനും മാതാപിതാക്കള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോൾ ജിറാഫിന് ഭക്ഷണം നല്‍കുന്ന കുഞ്ഞിന്‍റെ വിഡിയോയാണ് വൈറലാകുന്നത്.

മൃഗശാലയിലെ ഒരു ജിറാഫിനെ ഭക്ഷണം നല്‍കാന്‍ തന്‍റെ പരമാവധി ശ്രമിക്കുന്നുണ്ട് ഈ കുരുന്ന്. എവിടെ നിന്നോ കുഞ്ഞിന് കിട്ടിയ കുറച്ച് ഇലകള്‍ ജിറാഫിന് നേരെ നീട്ടുന്നതും അത് ജിറാഫിലേക്ക് എത്തിക്കാന്‍ കഷ്ടപ്പെടുന്നതും വിഡിയോയില്‍ കാണാം. കുഞ്ഞിന് എത്തുന്നില്ലെന്ന് കണ്ടപ്പോള്‍ ജിറാഫ് കുനിഞ്ഞു കൊടുക്കുന്നുമുണ്ട്. കുറച്ച് കഷ്ടപ്പെട്ടെങ്കിലും സ്നേഹത്തോടെ കുഞ്ഞ് നല്‍കിയ ഇലകള്‍ ജിറാഫിന് കഴിക്കാനായി. മൃഗശാല സന്ദര്‍ശിക്കാനെത്തിയ മറ്റു ചിലര്‍ മനോഹരമായ ഈ കാഴ്ച വിഡിയോ എടുക്കുന്നതും കാണാം. 80 ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...