കാട്ടുതീ പടരുന്നു; ഭൂമിയിലെ ഏറ്റവും വലിയ മരത്തിന് അലുമിനിയം പുതപ്പ്; വിഡിയോ

tree-save
SHARE

ലോകത്തിലെ ഏറ്റവും വലിയ മരത്തിന് സംരക്ഷണ കവചമൊരുക്കുകയാണ് കലിഫോർണിയയിലെ സെക്കോയ നാഷണൽ പാർക്ക് അധികൃതർ. ജനറൽ ഷെർമാൻ എന്ന പേരു നൽകിയിരിക്കുന്ന ഈ മരമുത്തച്ഛനെ കാട്ടുതീയിൽ നിന്നും രക്ഷിക്കാനാണ് ശ്രമം. പടിഞ്ഞാറൻ അമേരിക്കയിൽ പടർന്നുപിടിക്കുന്ന കാട്ടുതീ പാർക്കിലെ മരങ്ങൾക്ക് വലിയ ഭീഷണിയാണുയർത്തുന്നത്.

തീയിൽ നിന്നും രക്ഷിക്കാൻ മരത്തിന്റെ തടിയാകെ അലുമിനിയം ഫോയിലുകൾകൊണ്ട് മൂടിയിരിക്കുകയാണ്. കനത്ത ചൂടിനെ ഹ്രസ്വകാലത്തേക്ക് പ്രതിരോധിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 84 മീറ്ററിനടുത്ത് ഉയരമുള്ള ജനറൽ ഷെർമാൻ ഭൂമിയിൽ നിലനിൽക്കുന്ന ഏറ്റവും വലിയ ഒറ്റത്തടി വൃക്ഷമാണ്. 103 അടിയാണ് തറയോട് ചേർന്ന ഭാഗത്ത് മരത്തിന്റെ ചുറ്റളവ്. മരത്തിന് 2700 ഓളം വർഷം പഴക്കമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ജനറൽ ഷെർമാനൊപ്പം പാർക്കിലെ മറ്റു മരങ്ങൾക്കും ഇത്തരത്തിൽ സംരക്ഷണ കവചമൊരുക്കുന്നുണ്ട്. രണ്ടായിരത്തോളം സെക്കോയ മരങ്ങളാണ് പാർക്കിലുള്ളത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...