കറുപ്പിൽ മൂടി; മുഖമുൾപ്പടെ മറച്ചു; വിസ്മയിപ്പിച്ച് താരസുന്ദരി റെഡ് കാർപറ്റിൽ

black-dress-model
SHARE

മെറ്റ് ഗാല 2021 ന്റെ റെഡ് കാർപറ്റിൽ മോഡലും നടിയുമായ കിം കർദാഷിയാൻ എത്തിയത് മുഖമുൾപ്പടെ മറയ്ക്കുന്ന കറുപ്പ് വസ്ത്രം ധരിച്ച്. കിമ്മിന്റെ ഈ ലുക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ലക്ഷ്വറി ബ്രാൻഡ് ബാലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെമ്ന വസാലിയ ആണു കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. പോണി ടെയ്ൽ ഹെയർ സ്റ്റൈൽ ആണ് കിം പരീക്ഷിച്ചത്. കറുപ്പ് ഹീൽസ് ആണ് ധരിച്ചത്. 

ഈ വർഷത്തെ മെറ്റ്ഗാല  റെഡ‍് കാർപറ്റിലെ ഏറ്റവും ശ്രദ്ധേയമായത് എന്നാണു ഫാഷൻ നിരീക്ഷകർ കിമ്മിന്റെ ലുക്കിനെ വിശേഷിപ്പിച്ചത്. റെഡ് കാർപറ്റ് ചിത്രങ്ങൾ വൈറലായതിനു പിന്നാലെ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...