ഫുട്ബോൾ തട്ടിക്കളിച്ച് കരടി; ഭയന്നോടി കുട്ടികൾ; വിഡിയോ

bear-14
SHARE

മൈതാനത്ത് ഫുട്ബോൾ കളിക്കുന്ന കരടികളുടെ വിഡിയോ വൈറലാകുന്നു. ഒഡിഷയിലെ സുഖിഗാവ് ഗ്രാമത്തിലാണ് കരടി പന്തുതട്ടാനെത്തിയത്. ഞായറാഴ്ച പതിവ് പോലെ കുട്ടികൾ ഫുട്ബോൾ കളിച്ചു നിൽക്കുമ്പോഴാണ് വനാതിർത്തിയിൽ നിന്നും കരടിക്കൂട്ടം മൈതാനം ലക്ഷ്യമാക്കി എത്തിയത്. കരടികളെ കണ്ടതും ഫുട്ബോൾ ഉപേക്ഷിച്ച് കുട്ടികൾ ഓടി.

മൈതാനത്തേക്ക് എത്തിയ അമ്മക്കരടി ഫുട്ബോൾ കടിച്ചെടുത്തു. പിന്നെ തട്ടിക്കളിക്കാൻ തുടങ്ങി. കാലുകൊണ്ട് കുറേ നേരം തട്ടിക്കളിച്ചതോടെ കുഞ്ഞുകരടി പിന്നാലെയെത്തി. അൽപനേരം കളിച്ച ശേഷം ബോളെടുത്ത് കരടികൾ കാട്ടിലേക്ക് മറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥർ പകർത്തിയ വിഡിയോ എഎൻഐ ആണ് പുറത്ത് വിട്ടത്. പുതിയതായി കാണുന്ന സാധനങ്ങൾ വന്യജീവികള്‍ പരിശോധിച്ച് നോക്കാറുണ്ടെന്നും അതിന്റെ ഭാഗമായി ഫുട്ബോൾ കൈക്കലാക്കിയതാവാമെന്നുമാണ് ഡിഎഫ്ഒ പറയുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...