തട്ടുകട ഉടമയുടെ ബുദ്ധിമുട്ടറിഞ്ഞു; ജോലിയും പണവും നൽകി അല്ലു; റിപ്പോർട്ട്

allu-viral-video
SHARE

പുഷ്പ സിനിമയുടെ ചിത്രീകരണത്തിനിടെ ഓല മേഞ്ഞ തട്ടുകടയിൽ കയറി ഭക്ഷണം കഴിക്കുന്ന അല്ലു അർജുന്റെ വിഡിയോ വൈറലാണ്. ഇതിന് പിന്നാലെ ആ കടയുടമയ്ക്ക് അല്ലു സഹായം വാഗ്ദാനം ചെയ്തെന്നും റിപ്പോർട്ടുകൾ. ഭക്ഷണം കഴിച്ചിറങ്ങിയ ശേഷം പണം നൽകിയപ്പോൾ കടയുടമ അത് വാങ്ങാൻ തയാറായില്ല. താരം നിർബന്ധിച്ച് പണം നൽകുന്നതും ൈവറൽ വിഡിയോയിൽ കാണാം.

ഇദ്ദേഹത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞ താരം ഹൈദരാബാദിൽ ഇയാൾക്ക് ജോലി വാഗ്ദാനം ചെയ്തെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആയിരം രൂപയാണ് ഭക്ഷണം കഴിച്ച ശേഷം താരം നൽകിയത്.ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ മരെഡുമില്ലി വനമേഖലയിലായിരുന്നു പുഷ്പ സിനിമയുടെ ഷൂട്ടിങ്. ഇതിനിടയിലാണ് താരം തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...