വാലിൽ പിടിച്ചതും പത്തിവിരിച്ച് കൂറ്റൻ രാജവെമ്പാല; തലനാരിഴയ്ക്കു രക്ഷ; വിഡിയോ

king-cobra
SHARE

ജീവൻ പണയം വച്ചാണ് പലരും പാമ്പുകളെ പിടിക്കുന്നത്. എത്ര വൈദഗ്ധ്യമുള്ളവരാണെങ്കിലും ചെറിയൊരു അശ്രദ്ധ മതി കടിയേൽക്കാൻ. അത്തരം ഉദാഹരണങ്ങൾ നിരവധിയുണ്ട്. കൂടിയ വിഷമുള്ള മൂർഖൻ, രാജവെമ്പാല തുടങ്ങിയ പാമ്പകളെ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. 

ദക്ഷിണ കന്നഡ ജില്ലയിലെ ഒരു വീട്ടിലെ ശുചിമുറിയിൽ പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യം കണ്ടാൽ മനസിലാകും എന്തുമാത്രം അപകടം പിടിച്ച പണിയാണിതെന്ന്. ദക്ഷിണ കന്നഡ ജില്ലയിൽ ഇപ്പോൾ പാമ്പു ശല്യം രൂക്ഷമാണ്. പാമ്പുപിടുത്ത വിദഗ്ധനായ അശോക് ആണ് പാമ്പിനെ പിടികൂടാൻ ഇവിടെയെത്തിയത്. ശുചിമുറിയുടെ വെളിയിലേക്ക് നീണ്ടുകിടന്ന പാമ്പിന്റെ വാലിൽ പിടിച്ച് പുറത്തേക്ക് വലിച്ചതും പത്തിവിരിച്ച്  കൂറ്റൻ രാജവെമ്പാല പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. 14 അടിയോളം നീളമുള്ള കൂറ്റൻ പാമ്പാണ് പത്തിവിരിച്ച് ആക്രമിക്കാൻ പുറത്തേക്കെത്തിയത്. പാമ്പിന്റെ വാലിലെ പിടിവിട്ട് അതിവിദഗ്ധമായി പിന്നോട്ട് മാറിയ അശോക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് നടുക്കുന്ന ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പാമ്പു പിടുത്തത്തിലുള്ള വൈദഗ്ധ്യവും പരിചയവുമാണ് അശോകിനു തുണയായത്. പാമ്പുകളെ എങ്ങനെ ജനവാസകേന്ദ്രങ്ങിൽ നിന്നു നീക്കാം, പ്രത്യേകിച്ചും രാജവെമ്പാലയെ എന്നതിന് ഉദാഹരണമാണ് ഈ വിഡിയോ എന്ന് പർവീൺ കസ്വാൻ വിശദീകരിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...