വിവാഹ വേദിയിൽ ഫോണിൽ ഫ്രീ ഫയർ കളിച്ച് വരനും വധുവും; വൈറൽ വിഡിയോ

free-fire
SHARE

പലപ്പോഴും വിവാഹത്തിനോട് അനുബന്ധിച്ച് നടക്കുന്ന പല സംഭവങ്ങളും വാര്‍ത്തകളാകാറുണ്ട്. വിവാഹ ചടങ്ങുകൾ പല സ്ഥലങ്ങളിലും വ്യത്യസ്തമാണ്. പലതും മണിക്കൂറുകളും ദിവസങ്ങളും നീളുന്നതുമാണ്. അത്തരത്തിൽ വളരെ നേരമുള്ള ഒരു വിവാഹ ചടങ്ങിനിടെ നേരം പോകാനായി വരനും വധുവും കണ്ടെത്തിയ മാർഗമാണ് കൗതുകമാകുന്നത്. 

ഇരുവരും തങ്ങളുടെ മൊബൈൽ ഫോണിൽ ഫ്രീ ഫയർ ഗെയിം കളിക്കുന്ന വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. നിരഞ്ജൻ മോഹപത്ര എന്നയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഫോണിലെ ഗെയിമിൽ മുഴുകിയിരിക്കുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുക.

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...