ഗൗൺ നൽകി പറഞ്ഞു ‘രാജകുമാരിയെപ്പോലെ ഒരുക്കണം’; ശരണ്യയുടെ അവസാന നിമിഷം

seema-video
SHARE

കാൻസറിനോടു അവസാന നിമിഷം വരെ പൊരുതിയെങ്കിലും നടി ശരണ്യയ്ക്കു മരണത്തിനു കീഴടങ്ങേണ്ടി വന്നു. ഇന്നും ആ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ഉറ്റവരും സുഹൃത്തുക്കളും മോചിതരായിട്ടില്ല. ഏറ്റവും അധികം വേദനിച്ചത് സീമ ജി നായരാണ്. . ശരണ്യയുടെ അവസാന നിമിഷങ്ങളെക്കുറിച്ചും അവള്‍ അനുഭവിച്ച വേദനകളെ കുറിച്ചും സീമ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നു. 

അവസാന ഘട്ടങ്ങളില്‍ ശരണ്യ അത്രയേറെ വേദന സഹിച്ചു. ഡോക്ടര്‍മാര്‍ ക്രിട്ടിക്കലാണെന്ന് പറഞ്ഞു. ഡോക്ടര്‍മാരുടെ വാക്കുകളിലും പ്രതീക്ഷയില്ലായിരുന്നു. പക്ഷേ അവള്‍ ഒരിക്കല്‍ തിരിച്ചു വന്നവളായതു കൊണ്ട് ഇക്കുറിയും പ്രതീക്ഷിച്ചു. പക്ഷേ എല്ലാം വെറുതെയായി.'- സീമ പറയുന്നു.

ഐസിയുവില്‍ ഞാനോടിയെത്തുമ്പോള്‍ എല്ലാം അവസാനിക്കുകയായിരുന്നു. അവള്‍ ഞങ്ങളുടെ കണ്‍മുന്നില്‍ കൂടി വഴുതി പോയി. ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ച ശരണ്യയുടെ അമ്മ ഗീതയായിരുന്നു. അവളെ കാണാനുള്ള ധൈര്യം പോലും ആ മനസിനില്ലായിരുന്നു. മരണം സംഭവിച്ച വിവരം അമ്മയെ അറിയിക്കാന്‍ വളരെ ബുദ്ധിമുട്ടി. എന്തു പറയണമെന്നറിയില്ല. അതായിരുന്നു അവസ്ഥ. പക്ഷേ മാധ്യമങ്ങളിലൂടെ അമ്മയ്ക്ക് അതറിയേണ്ടി വന്നു. പിന്നെ അവിടെ സംഭവിച്ചത് കണ്ണീര്‍ നിമിഷങ്ങളാണ്- സീമ പറയുന്നു. 

രാജകുമാരിയെ പോലെ ഒരുക്കി അവളെ യാത്രയാക്കണം. അവളെ ഇതണിയിക്കണം എന്നു പറഞ്ഞ് ഒരു ഗൗണ്‍ നഴ്‌സുമാര്‍ക്ക് നല്‍കി. ഒരുങ്ങാന്‍ ഏറെ ഇഷ്ടമുള്ളവളായിരുന്നു എന്റെ കുട്ടി- വാക്കുകള്‍ മുറിഞ്ഞ് സീമ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...