പാവയുമായുള്ള ബന്ധം അവസാനിച്ചു; ഇപ്പോൾ പ്രണയം 'ആഷ്ട്രേ'യുമായി; വിചിത്ര ജീവിതം

കസാഖിസ്ഥാനിലെ പ്രൊഫഷനൽ ബോഡി ബിൽഡറായ യൂറി ടൊലൊച്കോ 2020 നവംബറിൽ പാവയെ വിവാഹം കഴിച്ചുവെന്ന് അറിയിച്ച് വാർത്തകളിൽ നിറഞ്ഞ ആളാണ്. ഇപ്പോൾ‌ ഇയാൾ പറയുന്നത് സിഗരറ്റ് ചാരം ഇടുന്ന പാത്രവുമായിട്ട് താൻ പ്രണയത്തിലാണെന്നാണ്.

താൻ ഒരു ക്ലബിൽ വെച്ചാണ് ആഷ്ട്രേ ആദ്യമായി കാണുന്നതെന്നും അതോടെ പ്രണയാതുരനാകുകയാണെന്നുമാണ് യൂറി പറയുന്നത്. ആദ്യം ആഷ്ട്രേയ്ക്കൊപ്പം ഒരു ഫോട്ടോഷൂട്ട് നടത്തി. പിന്നീട് വല്ലാത്ത ആകർഷണം തോന്നുകയായിരുന്നു. ദേഹത്ത് സ്പർശിക്കുമ്പോഴുള്ള അനുഭവം വ്യത്യസ്തമാണ്. മാത്രമല്ല അതിന്റെ മണവും ഏറെ മനോഹരമാണ്. യൂറി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നു.

തനിക്ക് ഒരു വ്യക്തിയോട് മാത്രമല്ല, ഒരു ആത്മാവിനോടും, ചിത്രങ്ങളോടും കഥാപാത്രങ്ങളോടുമൊക്കെ പ്രണയം തോന്നാറുണ്ടെന്ന് നേരത്തെ യൂറി പറഞ്ഞിരുന്നു. മാർഗോ എന്ന പാവയുമായി താൻ വിവാഹം ചെയ്തു എന്ന് അറിയിച്ചാണ് യൂറി ആദ്യം രംഗത്തെത്തിയത്. എന്നാൽ മാർഗോ പൊട്ടിപ്പോയെന്നും നന്നാക്കാനായി കൊണ്ടുപേോയതോടെ തങ്ങളുടെ ബന്ധം അവസാനിച്ചെന്നുമാണ് പിന്നീട് ഇയാൾ പറഞ്ഞത്.