മനുഷ്യസമാനമായ പല്ലുകൾ..!; വിചിത്ര മൽസ്യത്തിന്റെ ചിത്രം വൈറൽ; അദ്ഭുതം

fish-teeth
SHARE

മനുഷ്യന് സമാനമായ പല്ലുകളുമായി മൽസ്യത്തിനെ പിടികൂടി നോർത്ത് കരോലിന സ്വദേശി. താഴെയും മുകളിലുമായി നല്ല നിരയൊപ്പിച്ച പല്ലുകളാണ് പിടികൂടി മൽസ്യത്തിനുള്ളത്. എന്തായാലും വിചിത്രമല്‍സ്യത്തിന്റെ ഫോട്ടോ ഇപ്പോൾ ലോകം മുഴുവൻ വൈറലായിരിക്കുകയാണ്.

നതൻ മാർടിൻ എന്ന മല്‍സ്യതൊഴിലാളിക്കാണ് വിചിത്രമായ മൽസ്യത്തെ പിടികൂടാനായത്. ഷീപ് സീഡ് ഫിഷ് എന്നാണത്രെ ഇതിന്റെ പേര്. ചെറിയ മീനുകളെ ഒക്കെ ചവച്ചരച്ച് കഴിക്കുന്നതിനായാണ് ഇവയ്ക്ക് മനുഷ്യസമാനമായ പല്ലുകൾ. 

വളരെ ശ്രമപ്പെട്ടാണ് ഈ മീനിനെ പിടികൂടിയതെന്നും രസമുള്ള മീൻപിടിക്കലായിരുന്നെന്നുമാണ് മാർടിൻ പറയുന്നത്. മാത്രമല്ല വിചിത്രമൽസ്യത്തിന് അസാധ്യ രുചിയായിരുന്നെന്നും പറയുന്നു. മീനിമ്റെ ചിത്രം കണ്ട് രസകരമായ കമന്റുകളാണ് നിരവധിപ്പേർ പങ്കുവയ്ക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...