‘കുറ്റിയും പറിച്ചെവിടുന്നാ’ എന്ന് ചോദ്യം; ‘എടാ പോടാ എന്നൊന്നും വിളിക്കല്ലേ സാറേ’; വിഡിയോ

കോവിഡ് കാലത്തെ പൊലിസ് പരിശോധനയും ചോദ്യം ചെയ്യലും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. പൊലിസിന്റെ പരുഷരീതിയും അതേപോലെ ആളുകളുടെ മറുപടിയും വാർത്തകളായിട്ടുണ്ട്. അത്തരത്തിലൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ. മൂന്നുനാലു പേരും പൊലിസുമായുള്ള തർക്കമാണ് നടക്കുന്നത്. കുറ്റിയും പറിച്ചെവിടുന്നാ എന്ന രീതിയിൽ പൊലിസുദ്യോഗസ്ഥൻ ചോദിച്ചതും അതിനെത്തുടർന്ന് ആളുകളുടെ പ്രതികരണവുമാണ് വിഡിയോയിലുള്ളത്. കൂടാതെ ശബ്ദത്തിൽ സംസാരിക്കരുതെന്ന് പൊലിസുകാരൻ പറയുന്നതും ‘എടാ’ വിളിയും തർക്കത്തിന്റെ മൂർച്ച കൂട്ടുകയാണ്. കാട്ടാളൻമാരായ പൊലിസുകാർക്ക് കിട്ടിത്തുടങ്ങി എന്ന ടൈറ്റിലൊടെയാണ് വിഡിയോ പ്രചരിക്കുന്നത്.