നായയുടെ കഥ പറഞ്ഞ് ഹ്രസ്വചിത്രം; മലയാളിക്ക് രാജ്യാന്തര പുരസ്കാരം

ഒരു നായയുടെ ഭാവങ്ങൾ ഒപ്പിയെടുത്ത് വ്യത്യസ്തമായൊരു ഷോർട്ടഫിലിം. മലയാളിയായ റോമിയോ ഒരുക്കിയ ‘മരണഭയം’ എന്ന ഹ്രസ്വചിത്രം ഇന്റർനാഷണൽ ഡോഗ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള അവാർഡ് നേടി. ഭയം ഒരു നായയുടെ മുഖത്തുണ്ടാക്കുന്ന ഭാവവ്യത്യാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. അസ്വാഭാവികമായി എന്തോ സംഭവിക്കാൻ പോകുന്നതിനെക്കുറിച്ചുള്ള ആശങ്കളാണ് നായയുടെ കണ്ണുകളിലൂടെ പറയുന്നത്. ‘ഫാന്റം’ എന്ന് പേരുള്ള നായയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിഡിയോ കാണാം.