‘ഇതാരാ യുദ്ധഭൂമിയിൽ പുതിയ ഭടൻ’; പ്രഹസന ഫോട്ടോഷൂട്ടിലെ നാലാമൻ; ചിരി

troll-new-photo
SHARE

‘എന്തേ വരാൻ ഇത്ര വൈകിയത്?’ ട്രോളൻമാരുടെ ചോദ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളും പതിവുപോലെ ഏറ്റെടുക്കുകയാണ്. വിശേഷ ദിവസങ്ങളിൽ പതിവ് തെറ്റാതെ എത്തുന്ന ‘പ്രഹസന’ ഫോട്ടോഷൂട്ടുകളാണ് ഇന്നും ട്രോളുകൾക്ക് ആശയം. പെരുന്നാൾ നമസ്കരിക്കുന്ന മുസ്​ലിം സുഹൃത്തിന് മഴ നനയാതിരിക്കാൻ കുട പിടിച്ച് െകാടുക്കുന്ന ഹിന്ദു–ക്രിസ്ത്യൻ ചങ്കുകളാണ് പതിവായി കണ്ടുവരുന്ന ആശയം. മണ്ഡലകാലം ആരംഭിക്കുമ്പോഴും സമാന രീതിയിൽ ഫോട്ടോ എത്താറുണ്ട്. പക്ഷേ ഇപ്പോൾ വൈറലാകുന്ന ചിത്രത്തിൽ ഒരു നാലാമൻ കൂടിയുണ്ട് എന്നതാണ്  ശ്രദ്ധേയം.

photo-troll

പുതുമ പരീക്ഷിച്ചതാകുമല്ലേ എന്ന ചോദ്യവും ട്രോൾ പേജുകളിൽ ഉയരുന്നുണ്ട്. ഡിങ്കന്റെ ആളാണോ എന്നാണ് രസകരമായ ഒരു കമന്റ്. സിഖ് ആകും കവി ഉദ്ദേശിച്ചതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. വിശേഷദിവസങ്ങളിലും സമകാലിക വിഷയങ്ങളിലും ‘മികച്ച ആശയം’ എന്ന തരത്തിൽ ഇത്തരം പ്രഹസനം ഫോട്ടോഷൂട്ടുകൾ എത്താറുണ്ട്. ഇതൊക്കെ അപ്പോൾ തന്നെ ട്രോളൻമാരുടെ ആശയത്തിന്റെ ചൂട് അറിയാറുമുണ്ട്. എങ്കിലും പതിവ് തെറ്റാതെ ഇത്തരം ചിത്രങ്ങൾ എത്തും എന്നതാണ് മറ്റൊരു ആശ്വാസം. സ്ത്രീധനപീഡന മരണങ്ങൾ ചർച്ചയായപ്പോഴും ഇങ്ങനെ ചില ഫോട്ടോഷൂട്ടുകളും വന്നിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...