കൊറോണ ഒന്ന് പേടിക്കും..!; കയ്യിലും കാലിലും തലയിലും സാനിറ്റൈസർ; വൈറൽ വിഡിയോ

sanitiser-man
SHARE

കോവി‍‍‍‍ഡ് മഹാമാരി മനുഷ്യരിൽ പലതരം പുതിയ ശീലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിലൊന്നാണ് സാനിട്ടൈസർ ഉപയോഗം. വൈറസിൽ നിന്ന് രക്ഷ നേടാൻ അടിക്കടി സാനിറ്റൈശർ ഉപയോഗിക്കാനാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ നമുക്ക് നൽകിയിരിക്കുന്ന നിർദേശം. ഇപ്പോഴിതാ ഒരാൾ സാനിറ്റൈസർ ഉപയോഗിച്ച് സ്വയം ശുചിയാക്കുന്ന ഒരു വിഡിയോ ആണ് വൈറലാകുന്നത്.

കൈകള്‍ അണുവിമുക്തമാക്കാനായി പ്രായമായ മനുഷ്യന് മറ്റൊരാൾ സാനിറ്റൈസർ കയ്യിലൊഴിച്ച് നൽകുന്നതാണ് വിഡിയോയിൽ കാണുന്നത്. എന്നാൽ ഇദ്ദേഹം കൈകളിൽ മാത്രമല്ല സാനിറ്റൈസർ തേക്കുന്നത്, കാലിലും തലയിലുമൊക്കെ തേക്കുന്നുണ്ട്. ദേഹമാകെ എണ്ണ തേക്കുന്നതുപോലെയാണ് സാനിറ്റൈസറും തേക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ രുപിൻ ശർമയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കൊറോണ ഇദ്ദേഹത്തെ തൊടാനൊന്ന് ഭയപ്പെടും എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...