എആർ റഹ്മാന്റെ മാസ്കിന്റെ വിലയെത്ര; എന്താണ് ഇത്രയധികം പ്രത്യേകത?

rahman-mask.jpg.image.845.440
SHARE

കണ്ടാല്‍ സിംപിൾ. പക്ഷേ, കാഴ്ചയില്‍ ലളിതമായ ആ മാസ്കിന്റെ വില കേട്ട് അമ്പരക്കുകയാണ് പലരും. വാക്സീന്‍ സ്വീകരിച്ച ശേഷം എ.ആർ റഹ്മാൻ പങ്കുവെച്ച ചിത്രത്തിൽ ധരിച്ചിരിക്കുന്ന മാസ്കിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചെന്നൈയിലെ വാക്സിനേഷന്‍ സെന്ററില്‍ നിന്നും കൊവിഷീൽഡ് വാക്സിന്‍ സ്വീകരിച്ച ശേഷം മകനൊപ്പം നില്‍ക്കുന്ന ചിത്രം എ ആര്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

അൽപം റോയലാണ് ഈ മാസ്ക്. നിറം വെളുപ്പ്. 18,148 രൂപയാണ് മാസ്കിന്റെ വില. വായു മലിനീകരണത്തില്‍ നിന്നടക്കം സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫില്‍ട്ടര്‍ ആണ് മാസ്‌കിന്റെ പ്രത്യേകത. 99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് മാസ്‌ക് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും മാസ്‌കിന്റെ പ്രത്യേകതയാണ്. ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കും. 820 എംഎഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ പരമാവധി 8 മണിക്കൂര്‍ വരെ മാസ്‌ക് ഉപയോഗിക്കാം.

നടി ദീപിക പദുകോണ്‍ ധരിച്ച മാസ്‌കിന്റെ വിലയും മുൻപ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. 25,000 ത്തിലധികം രൂപയായിരുന്നു ദീപികയുടെ മാസ്കിന്റെ വില. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...