‘വാക്സീൻ സൗജന്യമാക്കിയ മോദിക്ക് അഭിവാദ്യങ്ങൾ’; പ്രശംസയുമായി ഷെയ്ൻ

modi-shaine
SHARE

വാക്സീൻ നയം തിരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് നടൻ ഷെയ്ൻ നിഗം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രശംസ. ‘ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍.’ അദ്ദേഹം കുറിച്ചു. ഇതിന് താഴെ കമന്റുകളും ഏറെയാണ്. പെട്രോൾ വില സൂചിപ്പിച്ചാണ് ഒരു കൂട്ടർ എത്തിയത്. മോദിയെ പ്രശംസിച്ച പോസ്റ്റിനെ അനുകൂലിക്കുന്നവരെയും കാണാം. 

രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്സീൻ പരീക്ഷണം ഇന്ത്യയിൽ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാർത്തയുണ്ടാകും. വാക്സീൻ നയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്സീന്റെ സംഭരണം പൂർണമായി ഇനി കേന്ദ്ര സർക്കാരിനു കീഴിലായിരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി വ്യക്തമാക്കി. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...